ഇന്ത്യയുടെ മുട്ട വേണ്ട എന്ന് വെച്ച് ഗൾഫ് രാജ്യങ്ങൾ; തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്ന് അയച്ച 15 കോടിയുടെ കോഴിമുട്ടകൾ ഒമാൻ തുറമുഖത്ത് കെട്ടിക്കിടക്കുന്നു.

ഇന്ത്യയില്‍നിന്നുള്ള മുട്ട ഇറക്കുമതി നിര്‍ത്തിവെക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. ഒമാന്‍, ഖത്തര്‍ രാജ്യങ്ങളാണ് ഇങ്ങനൊരു തീരുമാനം എടുത്തിരിക്കുന്നത്.ഇതോടെ ഇന്ത്യയിലെ കോഴി കര്‍ഷകര്‍ ആശങ്കയിലായി.

നാമക്കല്‍ മേഖലയിലെ കോഴിക്കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത്. കയറ്റുമതി ഗണ്യമായി കുറഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ മുട്ടവില കുറയുകയാണ്.ഗുണമേന്‍മയും തൂക്കക്കുറവും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഖത്തറാണ് ആദ്യം മുട്ട ഇറക്കുമതി നിര്‍ത്തിയത്. പിന്നാലെ ഒമാനും ഇതേ തീരുമാനമെടുത്തു. നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടി രൂപയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് എത്തിയപ്പോഴാണ് നിരോധനം നിലവില്‍വന്നത്.

ഇത് കപ്പലില്‍നിന്നും ഇറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒമാന്‍, ഖത്തര്‍, ദുബായ്, അബുദാബി, മസ്‌ക്കത്ത്, മാലദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏറ്റവുംകൂടുതല്‍ മുട്ടപോകുന്നത് നാമക്കലില്‍നിന്നാണ്. ഒമാനിലേക്ക് വേണ്ട 50 ശതമാനം മുട്ടയും പോയിരുന്നത് ഇവിടെനിന്നാണ്. കയറ്റുമതി പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നാമക്കല്‍ എം.പി. കെ.ആര്‍.എന്‍. രാജേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്.

ബെംഗളൂരു ∙ ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ

പീച്ചങ്കോട് എൽ.പി സ്കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

ഭൗതിക- അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പീച്ചങ്കോട് എൽ.പി സ്കൂളിൽ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. നാല് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന  പുതിയ

വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം . യുപി ജനറൽ ഓവറോൾ,എൽപി

മാനന്തവാടി ടൗണിലെ പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

മാനന്തവാടി ടൗണിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിലെത്തുന്ന ജനങ്ങളെ ഏറെ വലച്ചിരുന്ന ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലിടങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കാൻ തുക വകയിരുത്തിയിരുന്നു. മാനന്തവാടി ഗാന്ധി

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.