പുറക്കാട്ടിരി – മാനന്തവാടി – കുട്ട – മൈസൂർ ഗ്രീൻഫീൽഡ് ഹൈവേ ഒഴിവാക്കിയ കേന്ദ്ര നടപടി പുന:പരിശോധിക്കണം:ദേശീയ പാത വികസന സമിതി

കുറ്റ്യാടി:കോഴിക്കോടിനെ കർണാടകയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതും വയനാട്ടിലേക്കുള്ള യാത്ര പ്രശ്നത്തിനും ചുരത്തിൽ ദിനംപ്രതി അനുഭവപ്പെടുന്ന അതിരൂക്ഷമായ യാത്ര കുരുക്കിനും ബദൽ മാർഗമായി നിർദ്ദേശിക്കപ്പെട്ട പുറക്കാട്ടിരി – കുറ്റ്യാടി – മാനന്തവാടി – കുട്ട ഗ്രീൻഫീൽഡ് ഹൈവേ സംബന്ധിച്ച നിർദ്ദേശം ഒഴിവാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വടകര എം പി ഷാഫി പറമ്പിൽ നെ അറിയിച്ചിരിക്കുകയാണ്,നിലവിൽ ഈ പാത സംബന്ധിച്ച് യാതൊരു നിർദ്ദേശവും കേന്ദ്രഗവൺമെന്റിന് പരിഗണനിൽ ഇല്ലെന്നത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് ദേശീയ പാത വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി സാംസ്കാരിക നിലയത്തിൽ വെച്ച് നടത്തിയ പ്രധിഷേധ കൂട്ടായ്മ കുറ്റപ്പെടുത്തി.മൂന്നുവർഷങ്ങൾക്ക് മുൻപ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി 7134 കോടി രൂപ വകയിരുത്തിയതായി പ്രഖ്യാപിക്കുകയുണ്ടായി.ബഹുമാനപ്പെട്ട വയനാട് എംപി രാഹുൽഗാന്ധിയെ രേഖാമൂലം അറിയിച്ചതും ആണ്, ആവശ്യമായ ഫണ്ട് വകയിരുത്തിയ ശേഷം വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ)തയാറാക്കാൻ ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള പ്രൊജക്റ്റ് കൺസൾട്ടൻസിയെയും ചുമതലപ്പെടുത്തിയ ശേഷം അന്തിമഘട്ടത്തിൽ ഈ പദ്ധതിയെ തള്ളിക്കളയുന്നത് അങ്ങേയറ്റം വേദനാജനകവും ഈ പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന അവഗണനയും കടുത്ത നീതി നിഷേധവുമാണ്* .
*രാത്രികാല ഗതാഗത നിരോധനം ഇല്ലാത്ത 24 മണിക്കൂർ ഗതാഗത സൗകര്യമുള്ള പാരിസ്ഥിതിക സാങ്കേതിക പ്രശ്നങ്ങൾ യാതൊന്നും ഇല്ലാത്ത വന്യമൃഗസംരക്ഷണം പ്രകൃതി സംരക്ഷണവും ഉറപ്പു നൽകുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ ചിലവ് കുറഞ്ഞ പാതയാണന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുവാൻ കേന്ദ്ര ഗവൺമെൻറ് തയ്യാറാകണം.*
*അടുത്തകാലത്ത് കേരള മുഖ്യമന്ത്രി വിളിച്ചുചേർത്ത എം പി മാരുടെ യോഗത്തിലും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയുമായുള്ള പ്രത്യേക ചർച്ചയിൽ സംസ്ഥാന ഗവൺമെൻറ് ഈ പദ്ധതിയെ സംബന്ധിച്ച് അജണ്ട ഉൾപ്പെടുത്തിയിരുന്നില്ല.*
*കാർഷിക തകർച്ച പ്രകൃതിക്ഷോഭം ഉരുൾപൊട്ടൽ തുടങ്ങിയവയിൽ തകർന്ന് അടിഞ്ഞ വയനാടിന്റെ ടൂറിസം രംഗത്തുള്ള വളർച്ചയ്ക്കും മലബാറിനെ സമഗ്ര വികസന മുന്നേറ്റത്തിനും ഉതകുന്ന ഈ പദ്ധതി പുനഃ പരിശോധിക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തയ്യാറാകണം*.
*കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും ജനപ്രതിനിധികളും ഇനിയെങ്കിലും കണ്ണുതുറന്ന് ഈ പാത യാഥാർത്ഥ്യമാക്കുവാൻ തയ്യാറാകണം.*
*അല്ലാത്തപക്ഷം ദേശീയപാത വികസന സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ജനുവരി 15ന് ശേഷം കുറ്റ്യാടിയിൽ ചേരുന്ന യോഗത്തിൽ സമര പരിപാടികൾക്ക് രൂപം കൊടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു* *അതിനു മുന്നോടിയായി പഞ്ചായത്ത് തല സമരസമിതികൾ രൂപീകരിക്കുന്നതാണ്*. *ഈ അവഗണന തുടരുകയാണെങ്കിൽ പൊതുതാല്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ദേശീയപാത വികസന സമിതി നിർവാഹക സമിതി യോഗം തീരുമാനിച്ചു.*
*പ്രധിഷേധ കൂട്ടായ്മ ദേശീയ പാത വികസന സമിതി ചെയർമാൻ കെ എ ആന്റണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു*
*കുറ്റ്യാടി പഞ്ചായത്ത്‌ മെമ്പർമാരായ എ സി അബ്ദുൽമജീദ്,ഹാഷിം നമ്പാട്ടിൽ,ഫാ:ബിനു കടുത്തലകുന്നേൽ,അഭിലാഷ് പാലാഞ്ചേരി,ടി പി ചന്ദ്രൻ, ജമാൽ പാറക്കൽ, റോബിൻ ജോസഫ്,ജിജി കട്ടക്കയം, റെക്സി തോമസ് തുടങ്ങിയ വർ പ്രസംഗിച്ചു*

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്

ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ

നേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; 2025ൽ എത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേ​ഗത കൂട്ടി

2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം

സ്വര്‍ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞു: കേരള ബാങ്ക് നാലാം സ്ഥാനത്ത്

സ്വര്‍ണ്ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ 100

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.