അമ്പലവയൽ:
ശ്രേയസ് ചുള്ളിയോട് യൂണിറ്റിലെ തണൽ, ബട്ടർഫ്ലൈ ,സ്നേഹാലയ എന്നീ സ്വാശ്രയ സംഘങ്ങളുടെ ഏരിയ മീറ്റിങ്ങും, ക്രിസ്തുമസ്,പുതുവത്സര ആഘോഷവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു. ജസീല അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡൻറ് ഒ.ജെ. ബേബി മുഖ്യ സന്ദേശം നൽകി. ഉഷ ഷാജു, ഗ്രേസി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







