ഓൺലൈനിൽ കൂടി ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ…

കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കോമേഴ്സ്) ചട്ടങ്ങൾ, 2020 പ്രകാരം ഓൺലൈൻ കച്ചവടം ചെയ്യുന്ന സ്ഥാപനം താഴെപ്പറയുന്ന വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ ഉപഭോക്താവിന് ലഭ്യമാക്കേണ്ടതാണ്.

1. സ്ഥാപനത്തിന്റെ പൂർണമായ പേരും, മേൽവിലാസവും, ബ്രാഞ്ചുകളുടെ വിവരങ്ങളും.

2. ഈ കോമേഴ്സ് സ്ഥാപനത്തിനെ ബന്ധപ്പെടേണ്ട ആവശ്യത്തിലേക്കായി Customer care staff / Grievance Officer എന്നിവരുടെ ഈ -മെയിൽ, ലാൻഡ്‌ലൈൻ & മൊബൈൽ നമ്പറുകൾ.

3. ഉപഭോക് താവിന്റെ പരാതി ലഭിച്ചാൽ 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് നമ്പർ കൊടുക്കേണ്ടതും, ഒരുമാസത്തിനുള്ളിൽ പരാതി പരിഹരിക്കേണ്ടതു മാകുന്നു.

4. ഓർഡർ ക്യാൻസൽ ചെയ്താൽ ഉപഭോക്താവിന്റെ വിന്റെ പക്കൽനിന്നും ക്യാൻസലേഷൻ ചാർജ് വാങ്ങാൻ പാടുള്ളതല്ല.

5. ഉൽപ്പന്നം വാങ്ങുവാനുള്ള ഉപഭോക്താവിന്റെ സമ്മതം, ഓൺലൈനിൽ കൂടി നേടേണ്ടത് നേരായ മാർഗത്തിലൂടെയായിരിക്കണം.

6. റിസർബാങ്ക് അംഗീകരിച്ചിട്ടുള്ള Medium വഴിയായിരിക്കണം ഉൽപ്പന്നങ്ങളുടെ വില ഉപഭോക്താവിന്റെ കൈയിൽനിന്ന് കൈപ്പറ്റേണ്ടത്.

7. FB / INSTAGRAM വഴി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അഡ്വാൻസ് പണം അയച്ചു കൊടുക്കാതിരിക്കുക.

നിങ്ങളുടെ പരാതികൾ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ കൺസ്യൂമർ കോടതിയെ സമീപിക്കാവുന്നതാണ്.

CONSUMER COMPLAINTS AND PROTECTION SOCIETY
_High Court Jn_
_Near Central Police_ _Station_
_Ernakulam_
_Email_ : _ccpskerala@gmail.com_
Ph:9847445075

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള  ഡിഎല്‍എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.