കർഷകർക്ക് നാല് ശതമാനം പലിശയും മൂന്ന് ലക്ഷം രൂപ വരെ വായ്പ; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദാംശങ്ങൾ

കർഷകരുടെ സാമ്ബത്തിക ബാധ്യതകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡ്. 1998-99 ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ ബാങ്ക് ഫോർ അഗ്രികള്‍ച്ചർ ആൻഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാർഡ്) എന്നിവയുമായി സഹകരിച്ച്‌ കിസാൻ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്.പലപ്പോഴും കർഷകർ കൊള്ള പലിശയ്ക്ക് വായ്പ എടുക്കുകയും ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ വലിയ ബാധ്യത ചുമക്കുകയും ചെയ്യുന്നു. പലപ്പോഴും തിരിച്ചടയ്ക്കാൻ കഴിയാതെ ആത്മഹത്യ വരെ ചെയ്യുന്നു. ഇതിന് പരിഹാരമായാണ് കർഷകർക്ക് ന്യായമായ നിരക്കില്‍ വായ്പ നല്‍കാൻ കിസാൻ ക്രെഡിറ്റ് കാർഡ് ആരംഭിച്ചത്.ഇപ്പോള്‍ കർഷകർക്ക് മൂന്ന് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഇത് ഉടനെ തിരിച്ചടയ്ക്കുന്ന കർഷകർക്ക് വെറും നാല് ശതമാനം പലിശ നല്‍കിയാല്‍ മതി. മൂന്ന് ശതമാനം കിഴിവ് ലഭിക്കും.

മാത്രമല്ല, 3 ലക്ഷം രൂപ വരെയുള്ള കെസിസി വായ്പകളുടെ വായ്പകളുടെ പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെൻ്റേഷൻ, പരിശോധന, മറ്റ് സേവന നിരക്കുകള്‍ എന്നിവ ഒഴിവാക്കണമെന്ന് ബാങ്കുകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ചെറുകിട നാമമാത്ര കർഷകരുടെ സാമ്ബത്തിക ബാധ്യത കുറയ്ക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നത്. അതത് ബാങ്കിൻ്റെ ബോർഡ് അംഗീകരിച്ച പോളിസികളാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്.

കിസാൻ ക്രെഡിറ്റ് കാർഡിന് ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം?

ഘട്ടം 1- കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) സ്കീമിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ബാങ്കിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2 – ബാങ്കിൻ്റെ വെബ്‌സൈറ്റില്‍ ലഭ്യമായ ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് കിസാൻ ക്രെഡിറ്റ് കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3 – ‘അപേക്ഷ’ എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക, അതിനുശേഷം ഒരു ആപ്ലിക്കേഷൻ പേജ് തുറക്കും.

ഘട്ടം 4 – ആവശ്യമായ എല്ലാ വിശദാംശങ്ങളും ഫോമില്‍ പൂരിപ്പിക്കുക, തുടർന്ന് ‘സമർപ്പിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

അപേക്ഷ സമർപ്പിച്ച ശേഷം, നിങ്ങള്‍ക്ക് ഒരു ആപ്ലിക്കേഷൻ റഫറൻസ് നമ്ബർ ലഭിക്കും. വായ്പ ലഭിക്കാൻ യോഗ്യനാണെങ്കില്‍, കൂടുതല്‍ നടപടിക്കായി ബാങ്ക് 3-4 ദിവസത്തിനുള്ളില്‍ നിങ്ങളെ ബന്ധപ്പെടും.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു.

വികസന നേട്ടങ്ങള്‍ ചര്‍ച്ച് ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്ഉമ്മന്‍ചാണ്ടി സ്മാരക ഹാളില്‍ നടന്ന വികസന സദസ് പ്രസിഡന്റ് പി.പി റനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷിതമായ

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ, വെള്ളറ പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 30) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ

മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം: പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ

കൽപ്പറ്റ: മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം. നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ നടക്കും. കൽപ്പറ്റ നഗരത്തിൽ അഴുക്ക് ചാൽ നിർമ്മാണം, ഫുട്പാത്ത് കൈവരി നിർമ്മാണം എന്നിവ പൂർത്തിയാക്കി പൂച്ചട്ടികൾ വച്ച്

അധ്യാപക നിയമനം

കണിയാമ്പറ്റ ഗവ. യുപി സ്കൂളിൽ നിലവിൽ ഒഴിവുള്ള യുപിഎസ് ടി ഹിന്ദി തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 31 വെള്ളി രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി

‘അർജന്റീന ടീമും മെസിയും കേരളത്തിലേക്ക് വരില്ല’; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.കലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും

എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.