ബത്തേരി ഓടപ്പള്ളത്ത് വാഹനത്തിലെത്തിച്ച വാഷും,വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി.ഇന്ന് പുലര്‍ച്ചെ ഓടപ്പള്ളം പുതുവീട് പണിയ കോളനിക്ക് സമീപത്തു വച്ചാണ് ഗുഡ്‌സ് ഓട്ടോയും വാഷും, വാറ്റുപകരണങ്ങളും ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.വാഹനത്തില്‍ നിന്നും 185 ലീറ്റര്‍ വാഷും,വാറ്റുപകരണങ്ങളും കണ്ടെടുത്തു.സംഭവത്തില്‍ വാഹന ഉടമ പഴേരി തോട്ടുങ്കല്‍ റ്റി.അലവി (38)ക്കെതിരെ അബ്കാരി കേസ്സ് രജിസ്ട്രര്‍ ചെയ്തു.എക്‌സൈസ് സംഘം എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഡി സതീശന്‍,പ്രീപ്രിവന്റീവ് ഓഫിസര്‍ വിജയകുമാര്‍ കെ.വി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ,ശശികുമാര്‍.പി.എന്‍.വിജിത്ത്,കെ.ജി.രഘു,കെ.കെ ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഷും,വാറ്റുപകരണങ്ങളും പിടികൂടിയത്.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ