പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷ യാത്രയോടനുബന്ധിച്ചാണ് നിയന്ത്രണം. നാളെ വൈകിട്ട് 6 മണി മുതലാണ് നിയന്ത്രണങ്ങൾ. ടൗണിന്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല.
ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും പുൽപ്പള്ളി ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ഷെഡ് വഴി പോകണം.
പെരിക്കല്ലൂർ മുള്ളൻകൊല്ലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ താനിതെരുവ് വഴി പോകണം.
മാനന്തവാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വടാനകവല വഴി പോകണം.