പ്രത്യേക പോസ്റ്റല്‍ ബാലറ്റ് തപാല്‍വഴി മാത്രം

പ്രത്യേക പോസ്റ്റല്‍ ബാലറ്റ് വിതരണം 8.12.20 മുതല്‍ തപാല്‍ വഴി മാത്രം. വോട്ടര്‍പട്ടികയിലെ ക്രമനമ്പര്‍, പാര്‍ട്ട് നമ്പര്‍ എന്നിവ അറിയാത്ത ആളുകളുടെ വീട്ടിലേക്ക് മാത്രമായി സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരെ നിജപ്പെടുത്തിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറുടെ ഉത്തരവ്. ആരോഗ്യ വകുപ്പ് നല്‍കിയ മേല്‍വിലാസത്തില്‍ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാര്‍ പോയി അവിടെ വോട്ടറെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആയത് മാര്‍ക്ക് ചെയ്ത് റിട്ടേണിങ് ഓഫീസര്‍ക്ക് തിരികെ ഏല്‍പ്പിക്കണം.

വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍, പാര്‍ട്ട് നമ്പര്‍ ഉള്ള എല്ലാ ആളുകള്‍ക്കും പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ തപാല്‍ വഴി മാത്രം നല്‍കും. നാളെ (9.12.20) 3 വരെ ലഭിക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റുകളിലും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാല്‍ വഴി നല്‍കും. എന്നാല്‍ ക്രമനമ്പര്‍ അറിയാത്തവര്‍ക്ക് സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ വഴി സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ നല്‍കും.

ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുടെ ലിസ്റ്റ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ നല്‍കും. പോസിറ്റീവ് ലിസ്റ്റ് രഹസ്യമായി സൂക്ഷിക്കേണ്ടതിനാല്‍ വായിക്കാന്‍ നല്‍കും. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍പെട്ട ആളുകള്‍ സ്‌പെഷ്യല്‍ ബാലറ്റ് വഴി മാത്രം വോട്ട് ചെയ്യുന്നുവെന്ന് റിട്ടേണിങ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *