എന്തൊരവസ്ഥ! കാഴ്ച പരിധി പൂജ്യം, 30 വിമാനം റദ്ദാക്കി, 150 വിമാനം വൈകി; അതിശൈത്യത്തിൽ ദില്ലിയിൽ യെല്ലോ അലർട്ട്

ദില്ലി: ഉത്തരേന്ത്യയിലെ അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാജ്യ തലസ്ഥാനമായ ദില്ലിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യോമ – റെയിൽ ഗതാഗതത്തെ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മൂടൽ മഞ്ഞ് ബാധിച്ചു. പലയിടത്തും കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയതോടെ സാഹചര്യം അതി സങ്കീർണമായി. ദില്ലി, രാജസ്ഥാൻ പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയത്.

ദില്ലി വിമാനത്താവളത്തിൽ 30 വിമാന സർവീസുകളാണ് ശനിയാഴ്ച മാത്രം റദ്ദാക്കിയത്. ദില്ലിയിൽ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. 150 ലേറെ വിമാനങ്ങൾ വൈകുകയും ചെയ്തു. അമൃത്‌സർ, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടൽ മഞ്ഞ്‌ സർവീസുകളെ ബാധിച്ചു. നിരവധി ട്രെയിനുകളും വൈകിയോടുകയാണ്. ദില്ലിയിലാകട്ടെ വായുമലിനീകരണവും രൂക്ഷമാണ്. 385 ആണ് വായുമലിനീകരണസൂചികയിൽ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി.

അതേസമയം ജമ്മു കശ്മീരിൽ കനത്ത മഞ്ഞു വീഴ്ചയും മൂടൽമഞ്ഞും കാരണം സൈനിക വാഹനം റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് മറിഞ്ഞ് 4 സൈനികർ വീരമൃത്യു വരിച്ചു. ഹരിയാനയിലും, പഞ്ചാബിലും മൂടൽമഞ്ഞ് കാഴ്ച മറച്ചതിനെ തുടർന്ന് 2 അപകടങ്ങളിലായി 7 പേർക്കാണ് ജീവൻ നഷ്ടമായത്. ഉത്തരാഖണ്ഡിലും, ഹിമാചൽ പ്രദേശിലും, ജമ്മു കശ്മീരിലും കനത്ത മഞ്ഞു വീഴ്ചയാണ്. -3 മുതൽ -6 വരെയാണ് ഇവിടങ്ങളിലെ താപനില. മഞ്ഞുവീഴ്ച കാണാന്‍ ജമ്മുവിലേക്കും ഹിമാചലിലേക്കും എത്തുന്ന സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജനുവരി 4 മുതൽ ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗ മുന്നറിയിപ്പുണ്ട്. താപനിലയിൽ കാര്യമായ കുറവുണ്ടായില്ലെങ്കിലും ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും ജനുവരി 10 വരെ മൂടൽമഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ

തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,

ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായവ യോധികന്റെ മൃതദേഹം കണ്ടെത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ 80 വയസ്സുള്ള വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തരിയോട് സ്വദേശി യായ മാങ്ങോട്ടിൽ വീട്ടിൽ അണ്ണൻ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ-പിടിയിലായത് കവർച്ച, ഗാർഹീക പീഡനം, വഞ്ചനക്കേസുകളുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ടയാൾ

പുൽപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ. മടത്തറ, പറയാട്ട് വീട്ടിൽ ഡി. അഖിൽ(38)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്റ്റേഷനിൽ

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടോ? പിഴത്തുകയിൽ വൻ ഇളവ് നൽകാൻ സർക്കാർ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ

പൊതുസമൂഹത്തെ ചേർത്ത് നിർത്തി ഇഫ്താർ സംഗമം

മാനന്തവാടി: മാനന്തവാടിയിലെ പൊതുസമൂഹത്തെ ചേർത്ത് നിർത്തി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സത്യവതി ടീച്ചർ, ജില്ല ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പികെ

വാഷും വാറ്റ് ചാരായവുമായി പിടിയിൽ

മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻമണി(64)നെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.