സൗജന്യ റീചാര്‍ജ് ഓഫറുകളിലും തട്ടിപ്പ് ; മുന്നറിയിപ്പുമായി ട്രായ്

വ്യാജ മൊബൈല്‍ റീചാര്‍ജ് ഓഫറുകള്‍ നല്‍കി തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച്‌ ട്രായ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം വഞ്ചനാപരമായ ഓഫറുകള്‍ക്ക് തലവെച്ചുകൊടുക്കരുതെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്. ട്രായിയുടെ പേരില്‍ സൗജന്യ റീചാര്‍ജ് ഓഫറുകള്‍ വാഗ്ദാനം ചെയ്താണ് പുതിയ തട്ടിപ്പ് രീതി. വ്യക്തികളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് ട്രായിയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വ്യാജ എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരം മെസേജുകളില്‍ കുരുങ്ങരുതെന്നാണ് ട്രായിയുടെ മുന്നറിയിപ്പ്. അത്തരം ഓഫറുകളൊന്നും ട്രായിയില്‍ നിന്ന് വരുന്നതല്ലെന്ന് അറിയിപ്പില്‍ പ്രത്യേകം പറയുന്നുണ്ട്. ങ്ങളുടെ വാട്ട്സാപ്പ് കമ്മ്യൂണിറ്റി വഴി പങ്കിട്ട ഒരു പോസ്റ്റില്‍, വ്യാജ മൊബൈല്‍ റീചാര്‍ജ് പ്ലാനുകളുമായി ബന്ധപ്പെട്ട അഴിമതികളുടെ വര്‍ധനയില്‍ ട്രായ് ആശങ്ക പ്രകടിപ്പിച്ചു. ഈ വഞ്ചനാപരമായ സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ ഏതുതരം മൊബൈല്‍ ഫോണിലേക്കും കടന്നുകയറുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്നതാണെന്ന് അതോറിറ്റി പറഞ്ഞു. ഫോണിലെ രഹസ്യങ്ങളില്‍ നുഴഞ്ഞുകയറി ബേങ്കിംഗ് വിശദാംശങ്ങള്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇവ.

ട്രായ് ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. സന്ദേശം ലഭിച്ചാല്‍ പ്രസ്തുത മൊബൈല്‍ ദാതാവിന്റെ ഔദ്യോഗിക വെബ്‌സെറ്റില്‍ കയറി ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കണം. സംശയം തോന്നിയാല്‍ സഹായത്തിനായി സൈബര്‍ ക്രൈം വെബ്സൈറ്റായhttps://Cybercrime.gov.in, സഞ്ചാര്‍ സാത്തി പോര്‍ട്ടല്‍https://sancharsaathi.gov.in എന്നിവയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സമീപകാലത്തായി ഇത്തരം തട്ടിപ്പ് ലക്ഷ്യമിട്ട് ശ്രമങ്ങള്‍ നടത്തിയ ഒരുലക്ഷത്തോളം വ്യാജ സന്ദേശ ടെംപ്ലേറ്റുകള്‍ ഇതിനകം തടഞ്ഞതായും ട്രായ് അറിയിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.