ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ക്ഷയരോഗ നിവാരണത്തിന്റെ ഭാഗമായുള്ള നിക്ഷയ് ശിവിര്‍- 100 ദിന ക്ഷയരോഗ നിര്‍മാര്‍ജ്ജന ക്യാമ്പയിനോടനുബന്ധിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരി 11 ന് രാവിലെ 10 ന് മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്ഥാപനത്തില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു ടീമിന് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. ക്ഷയരോഗമുക്ത ജില്ലക്കായി വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മെമന്റോ എന്നിവ നല്‍കും. ഫോണ്‍- 9847162300,9349714000

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







