മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഖരമാലിന്യ-ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ പരിശോധനകള്‍ക്കായി ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ താത്ക്കാലികമായി നിയമിക്കുന്നു. മൂന്ന് ഒഴിവുകളാണുളളത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സിവില്‍, കെമിക്കല്‍, എന്‍വയോണ്‍മെന്റല്‍ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത ബി.ടെക് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 25000 രൂപ വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി ഒന്‍പതിന് ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങൾക്ക് . ഫോണ്‍- 04936 203013

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്