സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാലാവധി കഴിഞ്ഞ വായ്പകള്‍, റവന്യൂ റിക്കവറി വായ്പകള്‍, കുടിശ്ശികയുള്ള വായ്പകള്‍ എന്നിവക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. മാര്‍ച്ച് 31 നകം നൂറുശതമാനം പിഴപ്പലിശ ഒഴിവാക്കി വായ്പ തീര്‍പ്പാക്കാനുള്ള അവസരം ഗുണഭോക്താക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍ – 04935 293055, 293015

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







