കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക്് ധനസഹായത്തിന് അപേക്ഷിക്കാം. ഉന്നത വിദ്യാഭ്യാസ പരീക്ഷ വിജയികള്‍ക്കാണ് അസവരം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്സിറ്റികളില്‍ നിന്നും റഗുലര്‍ കോഴ്സുകളില്‍ ഡിഗ്രി, പിജി, ഐടിഐ, ടിടിസി, പോളിടെക്നിക്, ജനറല്‍ നഴ്സിങ്, ബിഎഡ്, മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.agriworkersfund.org ല്‍ ലഭിക്കും. ഫോണ്‍- 04936-204602

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







