മീനങ്ങാടി ഗവ പോളിടെക്നിക്ക് കോളേജില് സിവില് എന്ജിനീയറിങ് വിഭാഗത്തില് ട്രേഡ്സ്മാന് ഇന് സര്വ്വെ തസ്തികയില് കരാര് നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില് ഐ.ടി.ഐ/കെ.ജി.സി.ഇ/ ടി.എച്ച്.എസ്.എല്.സിയാണ് യോഗ്യത. ഉദ്യോഗാര്ത്ഥികള് ജനുവരി ഒന്പതിന് രാവിലെ 11 ന് കോളേജില് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് യോഗ്യതാ സര്ട്ടിഫിക്കറ്റിന്റെ അസലുമായി എത്തണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖ ത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്- 04936247420

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.