കല്പ്പറ്റ കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എന്ജിനീയറുടെ പരിധിയിലുള്ള കല്പ്പറ്റ ക്ലാസ്-1 റസ്റ്റ് ഹൗസിലെ കാന്റീന് നടത്തിപ്പിന് പ്രവൃത്തി പരിചയമുള്ള കുടുംബശ്രീ യൂണിറ്റുകളില് നിന്നും ദര്ഘാസ് ക്ഷണിച്ചു. കാന്റീന് കെട്ടിടം, വൈദ്യൂതി, വെള്ളം ഫര്ണിച്ചറുകള് എന്നിവ അനുവദിക്കുന്നതാണ്. താത്പര്യമുള്ളവര് ജനുവരി 22 ന് രാവിലെ 11 നകം ദര്ഘാസ് നല്കണം. ഫോണ് 04936 206077
ജല വിതരണം മുടങ്ങും
മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പമ്പിങ് ലൈനിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 30), നാളെ (ഡിസംബർ 31) കല്ലുപാടി, കാരിയമ്പാടി ടാങ്കുകളിൽ നിന്നുള്ള ജല വിതരണം താത്കാലികമായി മുടങ്ങും. Facebook Twitter WhatsApp







