സുല്‍ത്താന്‍ ബത്തേരി 66 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ജനുവരി 8) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ സുല്‍ത്താന്‍ ബത്തേരി സെക്ഷന്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദ്വാരക-പുലിക്കാട് റോഡ്, തോട്ടുങ്കല്‍, മംഗലശേരി ക്രഷര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈനില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ജനുവരി 8) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ ഇലക്ട്രിക്ക് വാഹന ചാര്‍ജിങ് സ്റ്റേഷന്‍, ബാണാസുര ഡാം ടോപ്പ് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.