സംസ്ഥാന ഭവന നിര്മ്മാണ ബോര്ഡിന്റെ മാനന്തവാടി താഴെയങ്ങാടിയില് പ്രവര്ത്തിക്കുന്ന വര്ക്കിങ് വുമന്സ് ഹോസ്റ്റലില് മേട്രണ്, വാര്ഡന് തസ്തികകളിലേക്ക് വനിതാ ഉദ്യോഗാര്ത്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര് ജനുവരി 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്കണം. അപേക്ഷാ ഫോം മീനങ്ങാടിയിലെ ഹൗസിങ് ബോര്ഡ് ജില്ലാ ഡിവിഷന് ഓഫീസില് നിന്നും പ്രവൃത്തി ദിവസങ്ങളില് രാവിലെ 10.30 മുതല് വൈകിട്ട് മൂന്ന് 118/ രൂപ അടച്ച് വാങ്ങാവുന്നതാണ്.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







