സ്ത്രീകള്‍ക്ക് മാത്രം; കുറഞ്ഞ പലിശയിൽ ലഭിക്കുന്ന വായ്പ : പദ്ധതിയുടെ വിശദാംശങ്ങൾ

സ്ത്രീകളുടെ മുന്നേറ്റത്തിനായി എച്ച്‌ഡിഎഫ്സി ബാങ്ക് അവതരിപ്പിക്കുന്ന വ്യക്തിഗത വായ്പ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്.ചെറിയ സ്റ്റാർട്ടപ്പുകള്‍ക്കും, മറ്റ് പ്രധാന ആവശ്യങ്ങള്‍ക്കും കൂടുതല്‍ അലച്ചിലുകള്‍ ഇല്ലാതെ ഇത് സ്വന്തമാക്കാവുന്നതാണ്. വ്യക്തിഗത ചെലവുകള്‍ക്കായി അടിയന്തിര ധനസഹായം ലഭ്യമാക്കാൻ വേണ്ട മികച്ച ഒരു മാർഗമായിട്ടാണ് ഈ പദ്ധതിയെ വിലയിരുത്തപ്പെടുന്നത്.

എച്ച്‌ഡിഎഫ്സി ബാങ്ക്, സ്ത്രീകളെ സാമ്ബത്തികമായി സ്വതന്ത്രരാക്കുന്നതിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വായ്പയാണ് ഇത്. സ്ത്രീകള്‍ക്കായുള്ള ഈ വായ്പകള്‍ക്ക് 10.85% മുതല്‍ ആരംഭിക്കുന്ന ആകർഷകമായ പലിശനിരക്കുകള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

സ്ത്രീകള്‍ക്കായുള്ള എച്ച്‌ഡിഎഫ്സി ബാങ്ക് വ്യക്തിഗത വായ്പയുടെ മുഖ്യ സവിശേഷതകള്‍:

1. വായ്പയുടെ തുക

₹50,000 മുതല്‍ ₹40,00,000 വരെ ഈ വായ്പ പദ്ധതി ഉപയോഗിച്ച്‌ സ്വന്തമാക്കാവുന്നതാണ്.

ഇത് ഉപഭോക്താവിന്റെ അർഹതയ്ക്കും പ്രൊഫൈലിനും ആശ്രയിച്ചിരിക്കും.

2. സൗകര്യപ്രദമായ കാലാവധി

3 മാസത്തില്‍ നിന്ന് 72 മാസം വരെ വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.

ഇത് നിങ്ങളുടെ ആവശ്യകതകളും അർഹതകളും ആശ്രയിച്ചിരിക്കും.

3. കുറഞ്ഞ രേഖകള്‍:

വായ്പാ അപേക്ഷ പ്രക്രിയ വളരെ ലളിതവും സുതാര്യമുമായിരിക്കുമെന്നതാണ് ഈ വായ്പയുടെ മറ്റൊരു പ്രത്യേകത.

എച്ച്‌ഡിഎഫ്സി ബാങ്ക് സ്ത്രീകളില്‍ നിന്ന് കുറഞ്ഞ രേഖകളേ ഈ വായ്പ്പയ്ക്ക് വേണ്ടി ആവശ്യപ്പെടുന്നുള്ളൂ.

4. ഓണ്‍ലൈൻ പ്രക്രിയ

വായ്പാ അപേക്ഷ സമർപ്പിക്കാനുള്ള പൂർണ്ണമായ ഓണ്‍ലൈൻ സൗകര്യം എച്ച്‌ഡിഎഫ്സി ബാങ്ക് നല്‍കുന്നു.

ഇത് നിങ്ങളുടെ വിലയേറിയ സമയം ലാഭിക്കാനും മികച്ച ഉപഭോക്തൃ അനുഭവവും ഉറപ്പാക്കാനും സഹായിക്കുന്നു.

എച്ച്‌ഡിഎഫ്സി ബാങ്കിന്റെ സ്ത്രീകള്‍ക്കായുള്ള വ്യക്തിഗത വായ്പകള്‍ സാമ്ബത്തിക സ്വാതന്ത്ര്യം നേടാനും അടിയന്തിര ധനസഹായം പ്രാപ്തമാക്കാനുമുള്ള മികച്ച അവസരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എച്ച്‌ഡിഎഫ്സി ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ലഭിക്കാനുള്ള അർഹതാ മാനദണ്ഡങ്ങള്‍

1. പ്രായം:

21 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

2. വരുമാനം:

എച്ച്‌ഡിഎഫ്സി ബാങ്കില്‍ ശമ്ബള അക്കൗണ്ട് ഉള്ളവർക്ക് ₹25,000 മാസശമ്ബളം ആവശ്യമാണ്.മറ്റ് അഭ്യർത്ഥകരുടെ മാസശമ്ബളം ₹50,000 ആയിരിക്കണം.

3. തൊഴില്‍ സ്ഥിതിവിവരങ്ങള്‍:

സർക്കാർ/പബ്ലിക് സെക്ടർ/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.സ്വയംതൊഴിലവകാശികള്‍ക്കും അപേക്ഷിക്കാം.

4. പ്രവർത്തന പരിചയം:

കുറഞ്ഞത് 2 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.അതില്‍ കുറഞ്ഞത് 1 വർഷം ഒരു സ്ഥാപനത്തില്‍ തുടർച്ചയായി ജോലി ചെയ്തിരിക്കണം.

5. ക്രെഡിറ്റ് സ്കോർ:

750-ല്‍ കൂടുതല്‍ ക്രെഡിറ്റ് സ്കോർ ഉണ്ടായാല്‍ വായ്പാ അപേക്ഷ സ്വീകരിക്കപ്പെടാനുള്ള സാധ്യത വർധിക്കും.

ഈടാക്കുന്ന പ്രധാന ചാർജുകളും ഫീസുകളും

പ്രോസസിങ് ഫീസ്: വായ്പ തുകയുടെ 0.5% മുതല്‍ 2.5% വരെ.

പ്രീ-പേയ്മെന്റ് ചാർജ്: വായ്പ പെട്ടെന്ന് അടച്ചു തീർക്കുന്നവർക്ക് ചെറിയ ഫീസ് അധികമായി നല്‍കേണ്ടി വരും.

ലെറ്റ് പേയ്‌മെന്റ് ചാർജ്: വായ്പ തിരിച്ചടയ്ക്കാൻ കാലതാമസം സംഭവിച്ചാല്‍ അധിക നിരക്ക് നല്‍കേണ്ടിവരും.

സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ഈ വായ്പ ഉപകരിക്കും എന്നാണ് ബാങ്ക് അഭിപ്രായപ്പെടുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.