വസ്തുവിൽക്കുന്ന ആൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ എന്തു ചെയ്യും? സാധ്യതകൾ ഇങ്ങനെ…

ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പാൻ കാർഡ്. സാമ്ബത്തിക ഇടപാടുകള്‍ക്ക് പാൻ കാർഡ് ഇപ്പോള്‍ നിർബന്ധമാണ്.നികുതിദായകർക്ക് മികച്ച ഗുണനിലവാരത്തോടെ എളുപ്പത്തില്‍ തന്നെ പാൻ കാർഡ് സേവനങ്ങള്‍ പ്രയോജനപ്പെടുന്നു. എന്നാൽ രാജ്യത്ത് ഇനിയും സ്വന്തമായി പാൻ കാർഡില്ലാത്ത നിരവധി വ്യക്തികളുണ്ട്.

പാൻ കാർഡ് ഇല്ലെങ്കില്‍ പണമിടപാടുകള്‍ നടത്തുമ്ബോള്‍ ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. പ്രത്യേകിച്ച സ്ഥലമിടപാടുകള്‍ക്ക് ഇതൊരു വലിയ പ്രശ്നമാവും.

സ്വന്തമായി ഭൂമിയുള്ള പലർക്കും പാൻ കാർഡില്ല, പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്ന പ്രായമായവർക്കാണ് ഈ രേഖ കൈവശമില്ലാത്തത്. അതായത് സ്ഥലം വില്‍ക്കാൻ പ്ലാൻ ചെയ്യുന്ന ഉടമസ്ഥന് സ്വന്തമായി പാൻ കാർഡില്ലെങ്കില്‍ കാര്യം കുഴപ്പത്തിലാവും. പ്രത്യേകിച്ചും ടി.ഡി.എസ് തുകയുടെ കാര്യം വരുമ്ബോള്‍ ഈ പ്രശ്നം ഗുരുതരമാവും. സത്യത്തില്‍ പാൻ കാർഡ് എടുക്കാത്തവരും ഇല്ലാത്തവരുമെല്ലാം ഇത്തരം സാമ്ബത്തിക ഇടപാടുകള്‍ എങ്ങനെ പൂർത്തിയാക്കും?

സ്ഥലം വില്‍പ്പന നടക്കുമ്ബോള്‍….

നിങ്ങള്‍ ഒരു സ്ഥലം വാങ്ങിക്കാൻ തീരുമാനിച്ചാല്‍ അതിന് ഏകദേശം 50 ലക്ഷം രൂപയില്‍ കൂടുതല്‍ തുക നിശ്ചയിച്ചാല്‍ അതില്‍ നിന്നും നികുതി അടക്കേണ്ടി വരും. അതായത് ആ വസ്തുവിന് പണം നല്‍കുമ്ബോള്‍, ആദായനികുതി നിയമത്തിലെ സെക്ഷൻ 194-IA അനുസരിച്ച്‌ ടി.ഡി.എസ് അടക്കണം. വസ്തുവിൻ്റെ മൂല്യത്തിൻ്റെ ഒരു ശതമാനമായിരിക്കും ടി.ഡി.എസ് തുക. ഈ ഇടപാടിനും നല്‍കിയ നികുതി തുകയ്ക്കും ശരിയായ ഡോക്യുമെൻ്റേഷൻ വേണം. അതിന് തീർച്ചയായും ഉടമയുടെ പാൻ കാർഡ് ആവശ്യമാണ്.

എന്നാല്‍ പാൻ കാർഡ് ഇല്ലെങ്കില്‍ ഒരിക്കലും പ്രോപ്പർട്ടി വില്‍പ്പന നടക്കില്ല എന്ന് അർത്ഥമില്ല. പാൻ കാർഡ് ഇല്ലാത്ത പക്ഷം മറ്റു നടപടി ക്രമങ്ങളുമുണ്ട്. പക്ഷേ വില്‍ക്കാൻ ഉദ്ദേശിക്കുന്നയാള്‍ ഉടൻ തന്നെ പാൻ കാർഡിന് അപേക്ഷിക്കുന്നതാണ് നല്ലത്. ഇന്നത്തെ കാലത്ത് ഓണ്‍ലൈൻ സൗകര്യങ്ങള്‍ ലഭ്യമായതിനാല്‍ പെട്ടെന്ന് തന്നെ പാൻ കാർഡ് ലഭിക്കും. അപേക്ഷിക്കാനുള്ള പ്രക്രിയകളും വളരെ എളുപ്പമാണ്. സമയം ഉണ്ടെങ്കില്‍ ഇതായിരിക്കും മികച്ച തീരുമാനം.

വാങ്ങുന്നയാള്‍ക്ക് പാൻ കാർഡ് വേണോ?

ഒരു പക്ഷേ സ്ഥലം വാങ്ങുന്ന വ്യക്തിയ്ക്ക് പാൻ കാർഡ് ഇല്ലെങ്കില്‍ ഈ വില്‍പ്പന മുടങ്ങുമോ? പേടിക്കേണ്ട ഇല്ല. സമയക്കുറവ് മൂലം സ്ഥലം വാങ്ങുന്ന വ്യക്തിയ്ക്ക് പാൻ കാർഡ് ലഭിച്ചില്ലെങ്കില്‍ അതിനു പകരമായി ഫോം 60 പൂരിപ്പിച്ച്‌ സമർപ്പിക്കാം. ഇത് പാൻ ഹാജരാക്കാത്തവർക്ക് സമർപ്പിക്കാവുന്ന അറിയിപ്പാണ്. എന്നാല്‍ ഇതില്‍ പറയുന്ന ഉത്തരവാദിത്തങ്ങളും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ശ്രദ്ധിക്കണം.

ഫോം 60 ഉപയോഗിച്ച ശേഷം വസ്തു വാങ്ങുന്ന വ്യക്തി വില്‍പ്പനക്കാരന്റെ എല്ലാ രേഖകളും പരിശോധിക്കുക. അതായത് വില്‍പ്പനക്കാരൻ നല്‍കിയ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ്സ് പ്രൂഫ് എന്നിവ പരിശോധിക്കുക. എഗ്രിമെന്റില്‍ നല്‍കിയ വിവരങ്ങളെല്ലാം മനസിലാക്കുക. മാത്രമല്ല ഈ ഇടപാട് ആദായനികുതിയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വാങ്ങുന്നയാള്‍ ഉറപ്പ് വരുത്തുക.

ഫോം 60 എന്നത് മറ്റൊരു പരിഹാരമാണ്. എന്നിരുന്നാലും, ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുടേയും ഡോക്യുമെൻ്റേഷൻ്റെയും പൂർണ്ണമായ രേഖകള്‍ വസ്തു വാങ്ങുന്നവർ സൂക്ഷിക്കേണ്ടതുണ്ട്. ഇതില്‍ പാൻ വിവരങ്ങളും ഉള്‍പ്പെടുന്നു.

വലിയ ഇടപാടുകള്‍ക്ക്…

ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക്, വാങ്ങുന്നവർ കൂടുതല്‍ ജാഗ്രത പാലിക്കണം. അതിനാല്‍ ഇടപാട് അവലോകനം ചെയ്യുന്നതിനും എല്ലാ നിയമപരമായ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഒരു പ്രോപ്പർട്ടി അഭിഭാഷകനെ നിയമിക്കുന്നത് പ്രധാനമാണ്. വില്‍പ്പന സംബന്ധിച്ച എല്ലാം നിയമപരമായ ഇടപാടുകളാണെന്ന് തെളിയിക്കാൻ ഈ അഭിഭാഷകന് സാധിക്കും. കൂടാതെ പേയ്‌മെൻ്റുകളും നിയമങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബാങ്കുകള്‍ നിരീക്ഷിക്കണം.

വില്‍പ്പനക്കാരന് പാൻ ഇല്ലെങ്കില്‍, ആദായനികുതി നിയമത്തിലെ സെക്ഷൻ 206AA പ്രകാരം സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട ടി.ഡി.എസ് നിരക്ക് 20 ശതമാനമായിരിക്കും. ഈ ഉയർന്ന നിരക്കിനെ കുറച്ച്‌ അറിവില്ലെങ്കില്‍ അത് നിങ്ങളുടെ സാമ്ബത്തിക ഇടപാടിനെ ബാധിച്ചേക്കും. അതിനാല്‍ ഈ കാര്യങ്ങളില്‍ കൃത്യമായ പ്ലാനിംഗ് വേണം.

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു:പണം നൽകാതെ മുങ്ങി യുവാവ്

കൽപ്പറ്റ. ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങി യുവാവ്. മുട്ടിൽ വാര്യാട് പെട്രോൾ പമ്പിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. 1250 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം യുവാവ്

വൈദ്യുതി മുടങ്ങും

കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ എച്ചോം ബാങ്ക് പരിസരം, പള്ളിക്കുന്ന്, പേരാറ്റക്കുന്ന്, ചുണ്ടക്കര, പാലപ്പറ്റ, പന്തലാടി, പൂളക്കൊല്ലി ഭാഗങ്ങളിൽ നാളെ(നവംബര്‍ 12) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി

മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിൽ ഹോക്കി കിറ്റ് വിതരണം ചെയ്തു.

മുട്ടിൽ: മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിന് വയനാട് ജില്ല ഹോക്കി അസോസിയേഷൻ നൽകുന്ന ഹോക്കി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ നിർവഹിച്ചു. വയനാട് ജില്ലാ ഹോക്കി

തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ്

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസാമാസം കയ്യിൽക്കിട്ടുക 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ

ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.