വോട്ടർപട്ടികയില്‍ പേര് ചേർക്കാനും വോട്ട് ചെയ്യാനുമുള്ള ചെറുപ്പക്കാരിലെ വിമുഖതയുടെ കാരണം കേരളം പരിശോധിക്കും. സർക്കാർ ഏജൻസിയെ ഉപയോഗിച്ച് നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ബോധവൽകരണം നടത്തി മുഴുവൻ ചെറുപ്പക്കാരെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ: രത്തൻ യു കേല്‍ക്കർ പറഞ്ഞു. 2011-ലെ സെൻസസിന് ആനുപാതികമായി നിലവിലെ ജനസംഖ്യ 3,60,63,000 എന്നാണ് കണക്കാക്കുന്നത്. ഇതില്‍ 18 മുതൽ 19 വരെ പ്രായത്തിലുള്ള 2,96,552 പേരാണ് വോട്ടർ പട്ടികയിലുള്ളത് (1.07 ശതമാനം). 20 മുതൽ 29 വരെ പ്രായത്തിലുള്ളവർ 15.62 ശതമാനമാണ്. ചെറുപ്പക്കാരില്‍ പലരും പട്ടികയില്‍ പേരു ചേർക്കുന്നില്ല. ചേർത്താലും വോട്ട് ചെയ്യാൻ താല്പര്യപ്പെടാറുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പരമാവധി പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് സിഇഒ പറഞ്ഞു. കേരളത്തിന് പുറത്ത് പഠിക്കാനോ ജോലിക്കോ പോകുന്നവർ വോട്ട് ചെയ്യാൻ മാത്രമായി എത്താറില്ല. 30 വയസ്സിന് താഴെയുള്ള പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവർക്കും താല്പര്യമില്ലെന്നാണ് വിലയിരുത്തല്‍.

കിടിലന് കംബാക്കുമായി ബാഴ്സലോണ; ലാ ലിഗയില് അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി
ലാ ലിഗയില് വമ്പന്മാരുടെ പോരാട്ടത്തില്‍ അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സലോണ. ഒരു ഗോളിന് മുന്നിട്ടുനിന്ന അത്ലറ്റികോയെ മൂന്ന് ഗോളുകള് തിരിച്ചടിച്ചാണ് ബാഴ്സലോണ വിജയം സ്വന്തമാക്കിയത്. ബാഴ്സയ്ക്ക് വേണ്ടി റാഫിഞ്ഞയും ഡാനി ഒല്മോയും ഫെറാന് ടോറസും







