ഹൈക്കോടതി ഇടപെട്ടു ; കേരളത്തിൽ എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം:
ഭാരത് (BH) സീരിസ് പ്രകാരം കേരളത്തില്‍ എവിടെയും വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നല്‍കിയത്. ഭാരത് സീരിസ് (BH) പ്രകാരം രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങള്‍ക്കും കേരള വാഹന നികുതി നിയമ പ്രകാരമുള്ള നികുതിയാണ് ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭാരത് സീരീസ് പ്രകാരം വാഹനം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികള്‍ അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് ഡി.കെ.സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവർക്ക് വ്യത്യസ്ത വാഹന രജിസ്‌ട്രേഷൻ മൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച സംവിധാനമാണ് ബി.എച്ച്‌ രജിസ്‌ട്രേഷൻ. കേന്ദ്രം നടപ്പാക്കിയ ബി.എച്ച്‌ രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോള്‍ വീണ്ടും രജിസ്‌ട്രേഷൻ ആവശ്യമില്ല. സംസ്ഥാന രജിസ്‌ട്രേഷനുളള വാഹനങ്ങള്‍ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ രജിസ്‌ട്രേഷൻ മാറ്റേണ്ടതുണ്ട്. ഒരു വാഹനത്തിന് ബി.എച്ച്‌ രജിസ്‌ട്രേഷൻ എടുത്താല്‍ ഉപയോഗിക്കുന്ന സംസ്ഥാനത്ത് രണ്ടുവർഷത്തെ നികുതി അടച്ചാല്‍ മതി. BH രജിസ്ട്രേഷൻ നടപടികള്‍ സമ്പൂർണമായും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആർടിഒ ഓഫീസുകളില്‍ പോകേണ്ടതില്ലെന്ന് ചുരുക്കം. ഒരു പുതിയ കാർ വാങ്ങുമ്പോള്‍ കാർ വാങ്ങുന്നയാളുടെ പേരില്‍ വാഹൻ പോർട്ടലിലെ ഫോം 20 ഉപയോഗിച്ച്‌ ഡീലർ ഓണ്‍ലൈൻ അപേക്ഷ പൂരിപ്പിക്കും. ഭാരത് സീരീസ് അല്ലെങ്കില്‍ BH സീരീസ് ആയി വാഹനത്തിന്റെ രജിസ്‌ട്രേഷനായി ഡീലർ സീരീസ് തരം തെരഞ്ഞെടുക്കേണ്ടതുണ്ട്. വാഹൻ പോർട്ടലില്‍ ഓണ്‍ലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ഡീലർ കാർ വാങ്ങുന്നയാള്‍ക്കുള്ള വർക്കിംഗ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യും. വർക്കിംഗ് സർട്ടിഫിക്കറ്റ് രേഖകളില്‍ ഫോം 60 അല്ലെങ്കില്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാർഡും നല്‍കേണ്ടതുണ്ട്. ഇതിനുപുറമെ ഡീലർ മറ്റ് രേഖകളും സമർപ്പിക്കേണ്ടതുണ്ട്. 2021-ലാണ് ഭാരത് സീരീസ് എന്ന സംവിധാനത്തിനായി കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്.ആദ്യം പുതിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ബി.എച്ച്‌ രജിസ്‌ട്രേഷൻ അനുവദിച്ചിരുന്നത്. പുതിയ വിജ്ഞാപനം പ്രകാരം പഴയ വാഹനങ്ങള്‍ക്കും ബി.എച്ച്‌ സീരീസില്‍ രജിസ്റ്റർ ചെയ്യാം.

ടെന്‍ഡര്‍ ക്ഷണിച്ചു.

സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206616, 828199963. Facebook

സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ്

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ് സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 12 ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18 -50 നുമിടയില്‍

മാനേജ്മെന്റ് ട്രെയിനി എഴുത്ത് പരീക്ഷ എട്ടിന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനത്തിന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയില്‍ നിന്ന് അപേക്ഷിച്ചവര്‍ക്ക് ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ സുല്‍ത്താന്‍ ബത്തേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്ത് പരീക്ഷ

യുവജന കമ്മീഷന്‍ നാഷണല്‍ യൂത്ത് സെമിനാറിലേക്ക് അപേക്ഷിക്കാം

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് വെല്‍ബിങ് ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍സ് എമേര്‍ജിങ് ട്രെന്‍ഡ്സ്, പ്രോസ്‌പെക്ടസ് ആന്‍ഡ് ചലഞ്ചേസ് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 18 നും 40 നുമിടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക്

ജിഎച്ച്എസ്എസ് മൂലങ്കാവ് കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ചും മൂലങ്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളും സംയുക്തമായി കല്ലൂർ മുതൽ മുത്തങ്ങ വരെ കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. വയനാട്

സമസ്ത 100-ാം വാർഷികം;സെൻ്റിനറി മുഅല്ലിം മൻസിൽ സമർപ്പിച്ചു.

കൽപ്പറ്റ സമസ്ത 100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർമിച്ച് നൽകുന്ന 100 വീടുകളിൽ ജില്ലയിൽ അനുവദിച്ച വീട് മുഅല്ലിമിന് സമർപ്പിച്ചു. പടിഞ്ഞാറത്തറ റെയ്ഞ്ചിലെ തെങ്ങും മുണ്ടയിലാണ് 10 ലക്ഷം രൂപ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.