കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപകരായ ജിജി പോൾ വാളാട്, റോസമ്മ ചാക്കോ കാട്ടിക്കുളം, അമ്പിളി സി ബി ആറാട്ടുതറ എന്നിവർ സ്റ്റഫ്ഡ് ടോയ്സ്, കുട നിർമാണം എന്നിവയിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകി. പുതിയ വിദ്യാഭ്യാസ പദ്ധതി വിഭാവനംചെയ്യുന്ന തൊഴിൽ നൈപുണി വികാസം ഇതിലൂടെ സാധ്യമാക്കാൻ കഴിയുന്നു. ഭാവിയിൽ ‘സ്വന്തം പ്രയത്നം സ്വന്തം സമ്പാദ്യം’ എന്ന ഈ പദ്ധതി ആശയത്തിലൂടെ ആത്മവിശ്വാസം കൈവരിക്കാനും വിദ്യാർഥികൾക്ക് സാധിക്കും.

ടെന്‍ഡര്‍ ക്ഷണിച്ചു.
സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206616, 828199963. Facebook







