ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.

കൽപ്പറ്റ : കേരള സർക്കാരിന്റേയും, സംസ്‌ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റേയും, പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റേയും സംയുക്‌ത ആഭിമുഖ്യത്തിൽ വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു.

വിവിധ കാരണങ്ങളാൽ പദ്ധതിക്ക് അർഹത ഉണ്ടാവുക. ഈ പദ്ധതിയിൽ വായ്‌പ തിരിച്ചടവ് മുടങ്ങി കുടിശിഖയായവർക്ക് 2025 ഫെബ്രുവരി 28 നുള്ളിൽ കുടിശിഖ തീർപ്പാക്കുന്ന അർഹത ലഭിക്കും. പദ്ധതിയുടെ വിശദീകരണത്തിനായി പഞ്ചായത്ത്തല അദാലത്തുകൾ, ബാങ്കിൻ്റെ കൽപ്പറ്റയിലെ ഹെഡ് ഓഫീസ്, മേപ്പാടി, പടിഞ്ഞാറത്തറ ബ്രാഞ്ചുകളിൽ സംഘടിപ്പിക്കും. അദാലത്തിൽ ബാങ്കിൻ്റെ പ്രസിഡണ്ട്, ഡയറക്‌ടർമാർ, സെക്രട്ടറി, സ്പെഷ്യൽ സെയിൽ ആഫീസർ എന്നിവർ സംബന്ധിക്കും. ബാങ്കിൽ നിന്നും വായ്‌പയടുത്ത് കുടിശിഖ വരുത്തിയ അംഗങ്ങൾ ഈ ആനുകൂല്യം പരമാവധി പ്രയോജന പ്പെടുത്തി വായ്‌പ അവസാനിപ്പിക്കണമെന്ന് ബാങ്ക് പ്രസിഡണ്ട്, സെക്രട്ടറി സംയുക്‌ത പ്രസ്‌താവനയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ബാങ്കിന്റെ ഹെഡ് ആഫീസ്, ബ്രാഞ്ചുകളിൽ എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.