Advertisement

വിദ്യാലയാങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലേക്ക് - വിദ്യാർഥികൾ

ബത്തേരി:കേരള സർക്കാരിന്റെ തൂഫാൻ 2026 - ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിഅസംപ്ഷൻ എ യു പി സ്കൂളിലെ വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളും ചേർന്ന് ലഹരിക്കെതിരെ വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു. സാർദ്ധം -2026 എന്ന പേരിൽ സുൽത്താൻബത്തേരി പഴയ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എക്സൈസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ രാജേഷ് എം നിർവഹിച്ചു. സുൽത്താൻബത്തേരി പോലീസ് ഓഫീസർ അഖിൽ മുഖ്യ സന്ദേശം നൽകി.ലഹരിയിലേക്ക് ഒഴുകി തീരാനുള്ളതല്ല പുതു തലമുറ എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. തൂഫാൻ 2026 ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഒരു പരിപാടിയല്ല മറിച്ച് ഞങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന് തെളിയിക്കുന്ന, ലഹരി വിരുദ്ധ ഗാനം, നൃത്തം,ഫ്ലാഷ് മോബ്, കവിത, പ്രസംഗം... തുടങ്ങി ഒട്ടേറെ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.  ഹെഡ്മാസ്റ്റർ ഷോജി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ലഹരിവിരുദ്ധ കോർഡിനേറ്റർമാരായ ജസ്റ്റിന റ്റി പീറ്റർ, ജെന്നി കെ എൽ,ഷീബ ഫ്രാൻസിസ് അദ്ധ്യാപകരായ ലിബിൻ, അമൽ ബെന്നി, സി.പ്രിയ തോമസ്, പി ടി എ പ്രസിഡന്റ്‌ ആന്റോ,സ്കൂൾ ലീഡർ പി എസ് ഫൈഹ എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

പൊഴുതനയിൽ രണ്ടാം ഘട്ട ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കലിന് തുടക്കമായി

പൊഴുതന: പൊഴുതന ഗ്രാമപഞ്ചായത്ത്, ജൈവവൈവിധ്യ ബോർഡ്, നിർഭയ വയനാട് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ പൊഴുതനയിൽ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാംഘട്ടം പുതുക്കലിനുള്ള കർമ്മ പദ്ധതികൾക്ക് തുടക്കമായി. വനം,കൃഷി മൃഗസംരക്ഷണം, ട്രൈബൽ വകുപ്പ്, സ്കൂൾ, കോളേജ്, ഗവേഷണ വിദ്യാർത്ഥികൾ, എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനം  പഞ്ചായത്തിൽ ആരംഭിക്കുന്നത്. വാർഡുകളിൽ സർവ്വേ, ഫോക്കസ് ഗ്രൂപ്പ് യോഗങ്ങൾ, നാട്ടറിവ് യാത്രകൾ,മാപ്പിങ് തുടങ്ങിയ പ്രവർത്തനങ്ങൾ കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.പരിപാടിയുടെ ഭാഗമായി പൊഴുതന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിശീല പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ കാതിരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സുധ അനിൽ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ ശ്രീരാജ് രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി അനീഷ് പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരീഷ സലാം, കെ. വി. രാമൻ, ജുമൈലത്ത് ഷമീർ ടി. ഉബൈദ് രാജലക്ഷ്മി വി. എസ്.,ലൈല മുരിങ്ങോളി, വസുമതി,സുബൈദ പരീത്, ഗിരിജ ടി. ശ്രീ. കെ. ജെ. ജോൺ, സാബിറ ആർ. സി എന്നിവർ വിവിധ വകുപ്പുകളെ പ്രതിനിധികരിച്ച് പങ്കെടുത്തു. അമൽ വിജയ്,ഡോ. രതീഷ് ആർ.എൽ,ഡോ. ധന്യ രാജൻ,മീനു എം,സ്വപ്ന ശാന്ത,അഖില വി,എം. എം ജോസ്, ജോൺ കുട്ടി,എം. ടി മുഹമ്മദ്‌, ഫാത്തിമ കെ എന്നിവർ സംസാരിച്ചു

KALPETTA
News Image

ആ റെക്കോർഡും തൂക്കി വൈഭവ്!; പ്രായം കുറഞ്ഞ ഇന്റർനാഷണൽ ഫിഫ്റ്റി

ഇന്റർനാഷണൽ ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. 15കാരനായ സൂര്യവംശി സിംബാബ്‌വെക്കെതിരെ ആദ്യ ടി20 മത്സരത്തില്‍ 18 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്.15 വര്‍ഷവും 118 ദിവസവുമാണ് വൈഭവിന്റെ പ്രായം. ഐസിസി മുഴുവന്‍ അംഗത്വമുള്ള ടീമുകളെ എടുത്താല്‍, അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസിന്റെ പേരിലായിരുന്നു റെക്കോഡ്. 2019ല്‍ സിംബാബ്‌വെക്കെതിരെ ഗുര്‍ബാസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ 17 വര്‍ഷവും 296 ദിവസവുമായിരുന്നു പ്രായം. ഈ റെക്കോർഡാണ് വൈഭവ് സ്വന്തം പേരിലാക്കിയത്.

PULPALLY
News Image
Advertisement

അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയിൽ.

വയനാട് ഹിൽസ് ഫാർമർ പ്രോഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അവക്കാഡോ ദിനത്തോടനുബന്ധിച്ച് ജൂലൈ 31, ആഗസ്റ്റ് 1 തീയതികളിൽ ദേശീയ സെമിനാർ ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ നടക്കും.അവക്കാഡോ കൃഷി, മൂല്യവർദ്ധനവ്, വിപണന സാധ്യതകൾ വയനാട് ഇൻവേസ്റ്റേഴ്സ് മീറ്റ് എന്നിവ ചർച്ച ചെയ്യുന്ന ഈ ദേശീയ സെമിനാറിൽ ഇന്ത്യയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരും നയാസൂത്രകരും പങ്കെടുക്കും.അന്തർദേശീയ അവക്കോഡ ദിനമായ ജൂലായ് 31 ന് കൃഷി മന്ത്രി ടി.സിദീഖ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ഹിൽ ഫാർമേഴ്സേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.ആർ സുനിൽ കുമാർ, എക്സ് ചീഫ് സയന്റിസ്റ്റ് പി. മണിലാൽ, ഡോ എ.ടി. സുരേഷ്, പി.പത്മരാജ് എന്നിവർ പങ്കെടുത്തു.

SULTAN BATHERY
News Image

ബിരുദ പ്രവേശനോത്സവം സംഘടിപ്പിച്ചു

പനമരം: സിഎം കോളേജ് വയനാടിൻ്റെ ഈ വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം മാനന്തവാടി എംഎൽഎ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. സി എം കോളേജ് ഡയറക്ടർ ടി കെ സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യ ലിഷു മുഖ്യ അതിഥിയായിരുന്നു. കോളേജ് ഡയറക്ടർമാരായ ഡോ. അമീർ ഹസൻ, ഡോ. മൻസൂർ അലി, റഷീദ് പുന്നശ്ശേരി കോളേജ് പ്രിൻസിപ്പാൾ ഡോ. ഷാഫി പുൽപ്പാറ, വൈസ് പ്രിൻസിപ്പൽ ജാബിർ അലി , അഡ്മിനിസ്ട്രേറ്റർ ഉവൈസ് ടി കെ, ഉനൈസ് ടി എ , രജിത പി ആർ , ഷിബു കൃഷ്ണൻ, ആതിര പി, വിദ്യ വിശ്വനാഥ് , അമീറ യു. എന്നിവർ സംസാരിച്ചു. തുടർന്ന് കോഴിക്കോട് ആത്മ മ്യൂസിക്കൽ ബാൻഡിൻ്റെ സംഗീതവിരുന്നും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

KALPETTA
News Image

ഡല്‍ഹി പ്രക്ഷോഭത്തെ പിന്തുണച്ചുള്ള വിസ്മയയുടെ പോസ്റ്റ്; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. സമരത്തിന് അനുകൂലമായി മകള്‍ വിസ്മയ മോഹന്‍ലാല്‍ പോസ്റ്റിട്ടതിനെതിരെയാണ് രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നത്. വിസ്മയയ്‌ക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്നതിന് പിന്നാലെയാണ് അധിക്ഷേപം മോഹന്‍ലാലിലേക്ക് തിരിഞ്ഞിരിക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കാനാണ് ആക്രമികളുടെ ഉപദേശം. വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലരത്തില്‍ 'തുടക്കം' കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട എന്നിങ്ങനെയാണ് ഭീഷണി.ലോകകപ്പില്‍ സ്‌പെയിനിന്റെ വിജയം ആഘോഷിച്ച് ഇട്ട പോസ്റ്റിലടക്കം അധിക്ഷേപ കമന്റുകള്‍ നിറയുകയാണ്. 'പിതാവിന്റെ ചെലവില്‍ വിദേശത്തിരുന്ന് കൊണ്ട് ഭാരത സര്‍ക്കാരിനെ മര്യാദ പഠിപ്പിക്കാന്‍ വരരുത്. മകളുടെ സിനിമ നല്ലതായാലും കാണില്ല' തുടങ്ങിയ അധിക്ഷേപങ്ങളാണ് മോഹന്‍ലാലിനെതിരെ ഉണ്ടാകുന്നത്. 'എമ്പുരാന്‍ രൂപത്തില്‍ ഒരു ഷോക്ക് നിങ്ങള്‍ അന്നു തന്നു, ഇപ്പോള്‍ മകളും ഇറങ്ങിയിരിക്കുന്നു' എന്ന് സിനിമാ വിവാദം ഓര്‍മിപ്പിച്ചും അധിക്ഷേപമുണ്ട്. 'വിസ്മയയുടെ സ്ഥാനം കുപ്പത്തൊട്ടിയില്‍' എന്ന ആക്രോശവുമുണ്ട്.

GENERAL
News Image

റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ, ഫൈനൽ മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന് മുന്നിൽ ഓൺലൈൻ ഭീമ ഹർജിയുമായി അർജന്‍റീനിയൻ ആരാധകർ. 'ചേഞ്ച് ഡോട്ട് ഓർഗിൽ' ജിസെല സാഞ്ചസ് എന്ന ആരാധക ആരംഭിച്ച ക്യാമ്പയിനിൽ നിലവിൽ 80,000-ത്തിലധികം ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. മത്സരം നിയന്ത്രിച്ച സ്ലൊവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ചിന്‍റെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നുവെന്നും, അത് മത്സരഫലത്തെ നേരിട്ട് ബാധിച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.മത്സരത്തിനിടയിലെ ചില നിർണായക തീരുമാനങ്ങൾ സ്പെയിനിന് അനുകൂലമായിരുന്നുവെന്ന് അർജന്‍റീനിയൻ ആരാധകർ ആരോപിക്കുന്നു. പൗ കുബാർസിക്കെതിരായ ഫൗളിന്‍റെ പേരിൽ എൻസോ ഫെർണാണ്ടസിന് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകിയ തീരുമാനം തെറ്റായിരുന്നുവെന്നാണ് പ്രധാന വാദം. റഫറിയിംഗിനെക്കുറിച്ച് ഫിഫ സുതാര്യമായ അന്വേഷണം നടത്തണമെന്നും, നിഷ്പക്ഷനായ മറ്റൊരു റഫറിയെ വെച്ച് ഫൈനൽ മത്സരം വീണ്ടും നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.ഇത് അർജന്‍റീനയ്ക്ക് വേണ്ടി മാത്രമല്ല, ഫുട്ബോളിന്‍റെ സുതാര്യമായ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് ഹർജി നൽകിയ ജിസെല സാഞ്ചസ് പറഞ്ഞു. ആരാധകർ വലിയ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോഴും അർജന്‍റീനിയൻ പരിശീലകൻ ലയണൽ സ്കലോണിറഫറിയെ കുറ്റപ്പെടുത്താൻ തയ്യാറായില്ല. റഫറിയിംഗ് മോശമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. സ്പെയിൻ നമ്മളെക്കാൾ മികച്ച കളി പുറത്തെടുത്തു, അതുകൊണ്ടാണ് അവർ ജയിച്ചത്. അതാണ് യാഥാർത്ഥ്യം- സ്കലോണി പറഞ്ഞു. ആരാധകരുടെ ഹർജി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ടെങ്കിലും, ലോകകപ്പ് ഫൈനൽ വീണ്ടും നടത്താനുള്ള യാതൊരു സാധ്യതയുമില്ല

SPORTS
News Image

ലാബ് റിയേജന്റുകള്‍ ആവശ്യമുണ്ട്

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റിയേജന്റുകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് രണ്ടുവരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഫോണ്‍- 04936 211110

ARIYIPPU
News Image

കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി

കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തില്‍ നിഗമനത്തിലെത്താനാകില്ലെന്നും വിദഗ്ധ സമിതി അംഗമായ ഭൗമ ശാസ്ത്രജ്ഞന്‍ ഡോ. സി.പി രാജേന്ദ്രന്‍. തുരങ്കപാത നിര്‍മ്മാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിനെത്തിയ വിദഗ്ധ സമിതി ഇന്ന് (ജൂലൈ 23) ഉച്ചയോടെ സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. മേഖലയില്‍ അശാസ്ത്രീയ നിര്‍മ്മാണം നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കും. ദുരന്ത കാരണം കണ്ടെത്തല്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികളുടെ വിലയിരുത്തല്‍, കേന്ദ്ര പരിസ്ഥിത, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്‍കിയ അനുമതികള്‍ പരിശോധിക്കല്‍, കരാറുകാര്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ, നിര്‍മ്മാണ മേഖലയിലെ സുരക്ഷാ വീഴ്ചകള്‍, സാങ്കേതിക പിഴവുകള്‍, പരിസ്ഥിതി അനുമതി നടപ്പാക്കല്‍ എന്നിവ സമിതി പരിശോധിക്കും. പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെയുള്ള സാങ്കേതിക വശങ്ങളും സമിതി വിലയിരുത്തുമെന്നും സമഗ്ര പഠനത്തിന് ശേഷം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുമെന്നും സമിതി അറിയിച്ചു. വിദഗ്ധ സമിതി അംഗങ്ങള്‍ ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീയുമായി ചര്‍ച്ച നടത്തിയാണ് മടങ്ങിയത്. ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മ്മാണ മേഖല സമിതി അംഗങ്ങള്‍ ഇന്ന് (ജൂലൈ 24) സന്ദര്‍ശിക്കും. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി പുകഴേന്തി, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശര്‍മിഷ്ട സിംഗ് (ഐ.ഐ.ടി പാലക്കാട്), പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ശാസ്ത്രജ്ഞന്‍ ഡോ. ജൂഡ് ഇമ്മാനുവല്‍, ജിയോ-ടെക്നിക്കല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. ശ്രീവത്സ കൊളത്തായര്‍ (എന്‍.ഐ.ടി കര്‍ണാടക), സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. എം മധു കാര്‍ത്തിക് (ഐ.ഐ.ടി പാലക്കാട്), ടണല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. അങ്കേഷ് കുമാര്‍ (ഐ.ഐ.ടി പാലക്കാട്) എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.

KALPETTA
News Image

ലാബ് റിയേജന്റുകള്‍ ആവശ്യമുണ്ട്

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റിയേജന്റുകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് രണ്ടുവരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഫോണ്‍- 04936 211110

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ചെന്നലോട്, വൈപ്പടി, ലൂയിസ് മൗണ്ട്, കാപ്പുവയല്‍, മയിലാടന്‍കുന്ന്, കല്ലങ്കാരി ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ നാളെ (ജൂലൈ 24) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ARIYIPPU
News Image

ബി.എഡ് സീറ്റൊഴിവ്

കണിയാമ്പറ്റ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ സംവരണ സീറ്റൊഴിവ്. ഇ.ഡബ്ല്യു.എസ്-1, ധീവര-1 (നാച്ചുറല്‍ സയന്‍സ്), കുടുംബി-1 (ഇംഗ്ലീഷ്), ഡിഫന്‍സ്-1, പി.എച്ച്-1 (മലയാളം), ഭാഷാ ന്യൂനപക്ഷം-2 (ഫിസിക്കല്‍ സയന്‍സ്-1, സോഷ്യല്‍സ് സയന്‍സ്-1) വിഭാഗങ്ങളിലാണ് ഒഴിവ്. ക്യാപ് ഐ.ഡിയുള്ള അപേക്ഷകര്‍ ജൂലൈ 27 ന് രാവിലെ 11 ന് കോളേജ് ഓഫീസിലെത്തണം. ഫോണ്‍- 9846717461, 9496356970

ARIYIPPU
Placeholder

യൂത്ത്‌കോണ്‍ഗ്രസ് പോസ്‌റ്റോഫീസ് മാര്‍ച്ച് നടത്തി

വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ എം അഭിജിത്ത് എം എല്‍ എകല്‍പ്പറ്റ: രാജ്യത്തെ പ്രധാന മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെയും, യുവജനതയുടെ ഭാവി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും യൂത്ത്‌കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. യൂത്ത്‌കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്താകമാനം പ്രതിഷേധം അലയടിക്കുകയാണ്. യുവാക്കള്‍ക്കായി, വിദ്യാര്‍ഥികള്‍ക്കായി, ഉദ്യോഗാര്‍ഥികള്‍ക്കായി രാജ്യത്തിനായുള്ള സമരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ നീതിക്കായി പോരാടുന്ന പതിനായിരക്കണക്കിന് ചെറുപ്പക്കാരുടെ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണകൂടം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും, പ്രിയങ്കാഗാന്ധിയെയും ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍, എം പിമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിഷേധിച്ചതിന്റെ പേരില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി. പൊലീസിനെ വെച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നത് ബി ജെ പി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് കാണാന്‍ പോകുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നത്. രാജ്യത്തിനകത്ത് നിന്ന് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവന്റെ പേര് രാജ്യദ്രോഹിയെന്നാണെങ്കില്‍, രാജ്യത്തിന്റെ സമസ്തമേഖലകളെയും ഇല്ലാതാക്കുന്നവന്റെ പേര് രാജ്യദ്രോഹിയെന്നാണെങ്കില്‍ ഇന്ന് ഇന്ത്യ കാണുന്ന രാജ്യദ്രോഹികളില്‍ നമ്പര്‍വണ്‍ നരേന്ദ്രമോദിയാണ്. രണ്ടാമത്തെയാള്‍ അമിത്ഷായാണ്. മൂന്നാമത്തെയാള്‍ ചെറുപ്പക്കാരുടെ ഭാവി ഇല്ലാതാക്കുന്ന ധര്‍മ്മേന്ദ്ര പ്രദാന്‍ എന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മേന്ദ്ര പ്രദാന്റെ രാജിയോടെയെ ഈ പ്രതിഷേധം അവസാനിക്കൂ. വിദ്യാര്‍ഥികളുടെ ഭാവി ഇല്ലാതാക്കുന്ന വിധത്തിലുള്ള നടപടികളുണ്ടാകുമ്പോള്‍ നിശബ്ദരാകാന്‍ സാധിക്കില്ലെന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്തും, ഒമ്പതിന് എന്‍ എസ് യുവിന്റെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഡല്‍ഹിയിലും അതിശക്തമായ പ്രതിഷേധസമരങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷതവഹിച്ചു. അരുണ്‍ദേവ് സിഎ, ലയണല്‍ മാത്യു, അഫ്‌സല്‍ ചീരാല്‍, ശ്രീജിത്ത് കുപ്പാടിത്തറ, നിത കേളു, ഹര്‍ഷല്‍ കോന്നാടന്‍,മുത്തലിബ് പഞ്ചാര, ജിനു കോളിയാടി, അജിനാസ് തരിയോട്, പുഷ്പ മനോജ്, ജിജി വര്‍ഗീസ്, രോഹിത് ബോധി,ലിറാര്‍ പറളിക്കുന്ന്, ഗൗതം ഗോകുല്‍ദാസ്, അസീസ് വളാട്, വി എം യൂനുസ് അലി, ഡിന്റോ ജോസ്, ഹര്‍ഷല്‍ എം, അര്‍ജുന്‍ ദാസ്, ബേസില്‍ സാബു, മുഹമ്മദ് റിഷാദ്, മുഹമ്മദ് ഫെബിന്‍, വിസി വിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KALPETTA
Placeholder

ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫ്ലാഷ്മോബ് അവതരണം

മാനന്തവാടി ജനമൈത്രി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കണിയാരം എ. എൽ. പി സ്കൂളും എരുമത്തെരുവ് A2 റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ്മോബ് പ്രത്യേക ജനശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. വിദ്യാലയത്തിൽ ഒരു മാസക്കാലം നീണ്ടുനിന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എരുമത്തെരുവിൽവെച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ്മോബിന്റെ ഉദ്ഘാടനം മാനന്തവാടി എക്സ്സൈസ് വിമുക്തി സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാർ. ടി നിർവഹിച്ചു. രക്ഷിതാക്കൾക്കായി നടത്തിയ ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പോസ്റ്റർ റെസ്റ്റോറന്റിൽ പതിപ്പിക്കുന്നതിനായി ജാഷി വയനാട് ഏറ്റുവാങ്ങി. അധ്യാപകരായ അബ്ദുൾ നാസർ, നിഷ സെബാസ്റ്റ്യൻ, ജിൽജ കെ. പി., രാജലക്ഷ്മി കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു

MANANTHAVADY
Placeholder

ഇനി ഇന്റർനെറ്റ് വേണ്ട; ടാപ്പ് ചെയ്താൽ മതി, ഓഫ്‌ലൈൻ UPIയുമായി എൻ‌പി‌സി‌ഐ

തിരുവനന്തപുരം :ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും യുപിഐ വഴി പണമിടപാട് നടത്താൻ കഴിയുന്ന പുതിയ സംവിധാനവുമായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) രംഗത്ത്. നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഡിജിറ്റൽ പേയ്‌മെന്റ് സാധ്യമാക്കുകയാണ് പുതിയ ഓഫ്‌ലൈൻ UPI സംവിധാനത്തിന്റെ ലക്ഷ്യം.നിലവിൽ യുപിഐ പേയ്‌മെന്റുകൾക്ക് സാധാരണയായി ഇന്റർനെറ്റ് ആവശ്യമാണ്. എന്നാൽ NPCI വികസിപ്പിക്കുന്ന പുതിയ സംവിധാനത്തിലൂടെ ഉപഭോക്താവിന്റെ മൊബൈലിലും വ്യാപാരിയുടെ പേയ്‌മെന്റ് ടെർമിനലിലും ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യത്തിലും ഇടപാട് നടത്താൻ സാധിക്കും. ഇതിനായി എൻ‌എഫ്‌സി (Near Field Communication) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള “ടാപ്പ് ആൻഡ് പേ” സംവിധാനമാണ് പരിഗണിക്കുന്നത്.പുതിയ സംവിധാനത്തിൽ ഉപഭോക്താക്കൾ ആദ്യം ഇന്റർനെറ്റ് ലഭിക്കുന്ന സമയത്ത് യുപിഐ ലൈറ്റ് ബാലൻസ് മൊബൈലിൽ ലോഡ് ചെയ്യണം. തുടർന്ന് നെറ്റ്‌വർക്ക് ഇല്ലാത്ത സമയത്ത് എൻഎഫ്‍സി സൗകര്യമുള്ള ഫോൺ അംഗീകൃത പേയ്‌മെന്റ് ടെർമിനലിൽ ടാപ്പ് ചെയ്താൽ പണമിടപാട് പൂർത്തിയാക്കാനാകും. ചെറിയ തുകകളുടെ വേഗത്തിലുള്ള പേയ്‌മെന്റുകൾക്കാണ് ഈ സംവിധാനം പ്രധാനമായും ലക്ഷ്യമിടുന്നത്.ഒറ്റ ഇടപാടിന് 2,000 വരെ പരിധിയിലായിരിക്കും പുതിയ ഓഫ്‌ലൈൻ യുപിഐ സേവനം ലഭ്യമാകുകയെന്നാണ് റിപ്പോർട്ടുകൾ. കാർഡുകളുടെ ടാപ്പ് പേയ്‌മെന്റ് അനുഭവത്തിന് സമാനമായ രീതിയിലായിരിക്കും പ്രവർത്തനം. വിമാനത്തിനുള്ളിൽ, ഭൂഗർഭ മെട്രോ സ്റ്റേഷനുകളിൽ, നെറ്റ്‌വർക്ക് ദുർബലമായ ഗ്രാമപ്രദേശങ്ങളിൽ തുടങ്ങിയ ഇടങ്ങളിൽ ഈ സംവിധാനം ഏറെ പ്രയോജനപ്പെടും. ഇന്റർനെറ്റ് ആശ്രയം കുറച്ച് ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ വ്യാപകമാക്കുകയാണ് എൻ‌പി‌സി‌ഐയുടെ ലക്ഷ്യം.

GENERAL
News Image

ലഹരിവിരുദ്ധ സന്ദേശവുമായി ബലൂൺ പറപ്പിച്ച് വിദ്യാർത്ഥികൾ

കോട്ടത്തറ: മാനന്തവാടി കോർപ്പറേറ്റീവ് വിദ്യാഭ്യാസ എജ്യുക്കേഷൻ ഏജൻസി സംഘടിപ്പിക്കുന്ന BEYOND THE BUZZ ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂൾ വിദ്യാർത്ഥികൾ GO DRUGS സന്ദേശം എഴുതിയ ബലൂൺ ആകാശത്തിലേക്ക് പറപ്പിച്ച് ലഹരി മുക്ത സമൂഹം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിനുമുന്നിൽ അവതരിപ്പിച്ചു. പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

KALPETTA
News Image

ഡൽഹി ജനാധിപത്യ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

മീനങ്ങാടി: സോനം വാങ്ചുക്കിന് ഐക്യദാർഢ്യമർപ്പിച്ചു കൊണ്ട് കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെയും സ്‌കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ മീനങ്ങാടി ഓപ്പൺ ഹാളിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.കെ.എസ് ടി എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് സദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും ബത്തേരി ഉപജില്ലാ സെക്രട്ടറി ഇന്ദ്രൻ കെ.എൻ. നന്ദിയും പറഞ്ഞു.കെ.എസ്ടി എ സംസ്ഥാന കമ്മറ്റിയംഗം വി.എ ദേവകി അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

KALPETTA
News Image

സംസ്ഥാനത്ത് ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും . നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെയും രാഹുൽ ഗാന്ധിയെയും തെരുവിൽ വലിച്ചിഴച്ച നടപടി നടപടിക്കെതിരെയുമാണ് ബന്ദ് .മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു, ക്ലാസുകൾ ബഹിഷ്കരിച്ചും രാജ്യത്ത് വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കഎസ്‍യു ആവശ്യപ്പെട്ടു.

KERALA
News Image

പ്രിയദര്‍ശിനിക്ക് പിന്നാലെ പിങ്ക് ബസ് സര്‍വീസുകള്‍; സ്ത്രീകള്‍ക്ക് മാത്രമായി KSRTC രാത്രികാല സര്‍വീസ്

തിരുവനന്തപുരം: രാത്രികാല പിങ്ക് ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. സ്ത്രീകള്‍ക്ക് മാത്രമായാണ് പ്രത്യേക ബസ് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തിലെ പ്രധാന റൂട്ടുകളിലെല്ലാം സര്‍വീസ് ഉണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നാളെയാണ് പദ്ധതിയുടെ ഉദ്ഘാടനം.തിരുവനന്തപുരം ജില്ലയിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. യാത്ര സൗജന്യമായിരിക്കില്ല. ആറ് മണി മുതല്‍ 10.45 വരെ പിങ്ക് ബസുകളുടെ സര്‍വീസ് ലഭ്യമാകും. ഗതാഗത വകുപ്പിന്റെ നൂറ് ദിന കര്‍മപദ്ധതികളുടെ ഭാഗമാണ് പിങ്ക് ബസ് സര്‍വീസ്. പ്രയദർശിനി പദ്ധതിക്ക് പിന്നാലെയാണ് കെഎസ്ആർടിസിയില്‍ പിങ്ക് ബസ് പദ്ധതി നടപ്പിലാക്കുന്നത്.ടെക്‌നോപാര്‍ക്കിലെ രാത്രി ഷിഫ്റ്റ് ജീവനക്കാരുടെ സംഘടന നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം-ടെക്‌നോപാര്‍ക്ക് റൂട്ടിലാണ് പിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നത്. കിഴക്കേക്കോട്ട, തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളേജ് (RCC), ഉള്ളൂര്‍, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി വഴി സര്‍വീസ് ക്രമീകരിക്കും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടായിരിക്കും. ഭാവിയില്‍ ഇലക്ട്രിക് ബസുകള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. പദ്ധതിക്കായി തിരുവനന്തപുരം, എറണാകുളം ഡിപ്പോകളില്‍ നിന്ന് ഏറ്റവും നവീനമായ 'ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍' ബസുകള്‍ അനുവദിച്ചുവെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കുന്ന കെഎസ്ഇബിയുടെ പദ്ധതിയാണ് പ്രിയദര്‍ശിനി. ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോള്‍ വന്‍ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നത്. പദ്ധതി പ്രകാരം എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സുകള്‍ക്കും യാത്ര സൗജന്യമായിരിക്കും. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക.

KERALA
News Image

ഹോംസ്റ്റേയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

അമ്പലവയൽ: ഹോംസ്റ്റേയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ആയിരംകൊല്ലി, കണക്കയിൽ വീട്ടിൽ, കെ. സൽമാൻ ഫാരിസ്(31), കണ്ണൂർ, പാപ്പിനിശ്ശേരി, ഷെക്കീറാസ് വീട്ടിൽ, ഇ.കെ. മുഹമ്മദ് ദിൽഷാദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവ യൽ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC - Special Action Group Against Organised Crimes) ചേർന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എം.ജി റോഡിനടുത്തു ള്ള ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്. ഇവരിൽ നിന്നും 3 ഗ്രാം എംഡിഎംഎ യും, 2.40 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഇൻസ്പെക്ടർ എസ്.എച്ച്.ഓ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ജെ എൽദോ, അസി സബ് ഇൻസ് പെക്ടർ സനൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രഭാകരൻ, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് അൻസാരി തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

KALPETTA
News Image