പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു. കുമ്ബള ഭാസ്കര നഗറില്‍ താമസിച്ചുവരുന്ന അൻവർ – മഹറൂഫ ദമ്ബതികളുടെ മകൻ അനസ് ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വച്ചാണ് കുട്ടി പിസ്തയുടെ തോട് കഴിച്ചത്. തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാർ വായില്‍ നിന്നും പിസ്തയുടെ തോടിൻ്റെ കഷണം പുറത്തെടുക്കുകയും ശേഷം കുമ്ബളയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു.
വിശദമായി പരിശോധിച്ച് ഒന്നും കണ്ടെത്താനാവാതെ ഡോക്ടർ ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും രാത്രിയോടെ കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഒരാഴ്ച മുമ്ബാണ് പ്രവാസിയായ അൻവർ ഗള്‍ഫിലേക്ക് പോയത്. സഹോദരി: ആയിഷു.