കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില് സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്ക്കാര്. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു.
ചൂരല്മല മുണ്ടക്കൈ ഉരുള്പ്പൊട്ടല് ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര് ഇനിയും കാണാമറയത്താണ്.

ദേശീയ പാത അറ്റകുറ്റപ്പണി; ഹൈക്കോടതിക്ക് കേന്ദ്രസർക്കാരിന്റെ ഉറപ്പ്, പാലിച്ചില്ലെങ്കിൽ ടോൾ പിരിവ് നിർത്തിവയ്ക്കേണ്ടിവരുമെന്ന് കോടതി.
കൊച്ചി: ഇടപ്പളളി- മണ്ണുത്തി ദേശീയ പാതയിലെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി. സർവീസ് റോഡുകളുടെ അടക്കം നിർമാണം പൂർത്തിയാക്കിയിട്ടില്ലെന്നും പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടുളള