സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം കന്നട പദ്യം ചൊല്ലൽ മത്സരത്തിൽ പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി അഭിനന്ദന ജോസഫ് എ ഗ്രേഡ് കരസ്ഥമാക്കി. പടിഞ്ഞാറത്തറ ആനപ്പാറ കമ്പനി മലയിൽ ജോസഫിന്റെയും സബുനിഷയുടെയും മകളാണ്. വിദ്യാർത്ഥികളായ ജന്നിഫർ ജോസഫ് , ആരാധ്യൻ ജോസഫ് എന്നിവർ സഹോദരങ്ങളാണ്.

ഇ-ലേലം
വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില് തേക്ക്, വീട്ടി, മറ്റിനം തടികള്, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില് പങ്കെടുക്കാന് താത്പര്യമുള്ളവര് www.mstcecommerce.com ല് രജിസ്റ്റര്







