സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പടിഞ്ഞാറത്തറ ഗവ:ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി ശ്രീപാർവ്വതി എം നമ്പൂതിരി എച്എസ്‌എസ് വിഭാഗം അക്ഷരശ്ലോക മത്സത്തിൽ എഗ്രേഡ് കരസ്ഥമാക്കി. വാളൽ മൂത്തേടത്ത് ഇല്ലത്തിൽ മധു എസ് നമ്പൂതിരിയുടേയും വാളൽ എ യു പി സ്കൂൾ അധ്യാപിക കെ ഇ ബേബിയുടേയും മകളാണ്. സഹോദരി ശ്രീഗംഗ വാളൽ എയുപി സ്കൂൾ അധ്യാപികയാണ്.

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്
കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്







