ടി. സിദ്ദിഖ് എം.എല്.എയുടെ ആസ്തി വികസന ഫണ്ടിലുള്പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെമ്പോത്തറ-കോട്ടത്തറവയല് റോഡ് സൈഡ് കെട്ടുന്നതിന് 11,50,000 രൂപയുടെയും ലൈബ്രറി കൗണ്സില് അഫിലിയേഷനുള്ള കല്പ്പറ്റ നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികളിലേക്ക് പുസ്തകം വാങ്ങുന്നതിന് 2,30,000 രൂപയുടെയും ഭരണാനുമതി ലഭിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്