പുൽപ്പള്ളി: പത്ത് ദിവസമായി പുൽപ്പള്ളി അമരക്കുനി
ജനവാസമേഖലകളിലിറങ്ങി ഭീതിവിതച്ച കടുവ ഒടുവിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. തുപ്രയ്ക്ക് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് അർധ രാത്രിയോടെ കടുവ കുടുങ്ങിയത്. കടുവയെ ആകർഷി ക്കാനായി ആട്ടിൻ കൂട് പോലെ രൂപമാറ്റം വരുത്തി സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് കാർ യാത്രി കൻ കടുവയെ കണ്ട സ്ഥലത്തിന് സമീപം വെച്ചാണ് കടുവയെ പിടികൂടിയത്.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







