പടിഞ്ഞാറത്തറ: ഉന്നതിയിൽ വസിക്കുന്നവർക്ക് വിവിധ മേഖലകളിൽ ‘ഉന്നതി’യിലെത്താൻ കൈത്താങ്ങായി വയനാട് പോലീസ്. ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ഉന്നതി സമ്പർക്ക പരിപാടി നടത്തി. പഠനോപകരണങ്ങളും കായികോപകരണങ്ങളും പുതപ്പുകളും മറ്റും വിതരണം ചെയ്യുകയും ഡോക്യുമെന്ററി പ്രദർശനവും നടത്തുകയും ചെയ്തു. ബപ്പനം ഉന്നതിയിൽ നടത്തിയ ഉന്നതി സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി പി.ബിജുരാജ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ, പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ് എച്ച് ഓ കെ. ലെബിമോൻ സ്പെഷ്യൽ വില്ലേജ് ഓഫീസർ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

ക്വട്ടേഷന് ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില് കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന് കൊമേഷ്യല് വാട്ടര് പ്യൂരിഫയര്, ആവശ്യ സാഹചര്യത്തില് കഫറ്റീരിയ പ്രവര്ത്തനത്തിന് വാട്ടര് പ്യൂരിഫയര് നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന് ക്ഷണിച്ചു. ക്വട്ടേഷനുകള് ഓഗസ്റ്റ്