പൂമ റീബ്രാൻഡ് ചെയ്തോ? കഴിഞ്ഞയാഴ്ച പലരുടെയും സംശയം ഇതായിരുന്നു. പരസ്യ ബോർഡുകളിലും മറ്റെല്ലായിടത്തും PUMA എന്ന ചിരപരിചിതമായ പേരിന് പകരം PVMA എന്നായിരുന്നു ഏതാനും ദിവസം കണ്ടത്.ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി, ഉദ്ദേശിച്ച ലക്ഷ്യം നേടിയെന്ന് ആയപ്പോള്‍ കമ്ബനി ആ സത്യം വെളിപ്പെടുത്തി.
പേരോ ലോഗോയോ ഒന്നും മാറ്റിയിട്ടില്ല. തല്‍ക്കാലത്തേക്ക് ഒരു പരസ്യ തന്ത്രം സ്വീകരിച്ചതാണ്.രണ്ട് ഒളിമ്ബിക് മെഡല്‍ ജേതാവ് ബാഡ്മിൻ്റണ്‍ താരം പി വി സിന്ധുവിനെ ബ്രാൻഡ് അബാസഡറാക്കാൻ കരാർ വച്ചിരിക്കുന്നു. താരത്തോടുള്ള ആദരസൂചകമായി ആണ് പേരിലെ PU മാറ്റി PV ആക്കിയത്. സ്പോർട്സ് ബ്രാൻഡിനെ അടുത്തറിയുന്നവർ അന്തംവിട്ടു.
താരത്തെ ഉള്‍പ്പെടുത്തി പരസ്യം ചെയ്താലോ, അവരെ കൂടി കമ്ബനി അധികൃതർ ഒരു വാർത്താസമ്മേളനം നടത്തി വിവരം അനൗണ്‍സ് ചെയ്താലോ കിട്ടാത്ത പബ്ലിസിറ്റി ഈ വഴിക്ക് കിട്ടി എന്നതാണ് കമ്ബനിയെ സംബന്ധിച്ച് ഇക്കാര്യത്തിലുള്ള ലാഭം.
പുതിയ സോഷ്യല്‍ മീഡിയ യുഗത്തില്‍ ഇത്തരം പരസ്യങ്ങള്‍ക്ക് തന്നെയാണ് മാർക്കറ്റ് എന്ന കാര്യം ഒരിക്കല്‍ കൂടി ഓർക്കാൻ മാധ്യമങ്ങള്‍ക്കും പരസ്യ ഏജൻസികള്‍ക്കും ഒരവസരം കൂടിയായി ഇത്. എന്നാല് ആരുടെ ബുദ്ധിയാണ് ഇതെന്ന കാര്യം പക്ഷേ കമ്ബനി പുറത്തുവിട്ടിട്ടില്ല.