തൊണ്ടർനാട് : കോറോത്ത് പ്രവർത്തിക്കുന്ന ബിവറേജ് ഔട്ലറ്റിൽ
മോഷണം നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിലായി. പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു (49) എന്നിവരെയാണ് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഓഫീസർ എസ് അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഈ മാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92,000 രൂപയുടെ മദ്യവും മോഷണം പോയെന്നാണ് ഔട്ലറ്റ് അധികൃതർ പരാതിപ്പെട്ടത്. പ്രതികളുടെ ചിത്രം സി സി ക്യാമറയിൽ പതിഞ്ഞിരുന്നു .എസ് ഐ മാരായ അബ്ദുൽ അസീസ് കെ പി,കെ മൊയ്‌തു -ബിൻഷാദ് അലി, എസ് സി പി ഒ ജിമ്മി ജോർജ്, സി പി ഒ മാരായ ശ്രീജേഷ്, ഷിന്റോ ജോസഫ് എന്നിവരാണ് പോലീസ് സംഘത്തിലു ണ്ടായിരുന്നത്.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി