കൽപറ്റ: തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ആരോഗ്യ സർവകലാശാല അത് ലറ്റിക് മീറ്റിൽ 5000, മീറ്റർ 10000 മീറ്റർ ഓട്ട മത്സരങ്ങളിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കിഐശ്വര്യ റോയ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ നാലാം വർഷ എംബി ബി എസ് വിദ്യാർഥിനിയായ ഐശ്വര്യ വയനാട് ജില്ലയിലെ മീനങ്ങാടി കുമ്പളേരി വെട്ടുവേലിൽ വി.ജെ. റോയിയുടെയും സുമ ജേക്കബിൻ്റെയും മകളാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്