കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പന്തിപ്പൊയില്‍ അറങ്ങാടന്‍ അനസിന്റെ വീടിന്റെ മേല്‍ക്കുരയാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റില്‍ പുര്‍ണ്ണമായും തകര്‍ന്നത്. ശക്തമായ കാറ്റ് ഉള്ളതിനാല്‍ അനസും കുടുബവും അടുത്ത ബന്ധു വീട്ടിലേക്ക് മാറി താമസിച്ചതിനാല്‍ ആളപായം ഒഴിവായി. വീടിന്റെ മേല്‍ക്കൂര പൊളിഞ്ഞതിനാല്‍ ഇപ്പോള്‍ അലിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംഘടന മറ്റൊരു റൂം വാടകയ്ക്ക് എടുത്ത് കുടുബത്തെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്







