പുതുതലമുറ ലഹരിക്കെണിയിലോ…

ഓരോ ദിവസവും നമ്മുടെ നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലും മയക്കുമരുന്നിന്റെ ലഹരിയിൽ എരിഞ്ഞൊടുങ്ങുന്നത് കൗമാരപ്രായത്തിലുള്ള നിരവധി കുട്ടികളാണ്. നൊന്ത് പ്രസവിച്ച് കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ സ്വന്തം പെറ്റമ്മയെ ലഹരിയുടെ ആലസ്യത്തിൽ സ്വന്തം മകൻ നിഷ്കരുണം വെട്ടിക്കൊന്നത് ഏറ്റവും ഒടുവിലായി വിരൽ ചൂണ്ടുന്നത് ലഹരിയുടെ ഞെട്ടിപ്പിക്കുന്ന ഭീകരതയിലേക്കാണ്. പുകവലി ശീലം കുറഞ്ഞു വരുമ്പോൾ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ് ഞെട്ടിക്കുന്ന കണക്കുകൾ. മദ്യപിക്കുമ്പോൾ വാസന ഉണ്ടാകുമെന്ന് ഭയക്കുന്നവർക്കും മയക്കുമരുന്ന് അഭയമായി മാറുന്നുണ്ട്. നേരത്തെ അൻപത് വയസിന് മുകളിൽ ഉള്ളവരായിരുന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സക്കെത്തിയിരുന്നതെങ്കിൽ ഇന്നവരുടെ പ്രായം 14-നും 20-നും ഇടയിലാണ്. 45 ശതമാനം കുട്ടികളും പ്ലസ്ടുതലത്തിൽ എത്തുമ്പോൾ തന്നെ മാസത്തിൽ അഞ്ചോ ആറോ തവണ മദ്യപിക്കുന്നു. നഗരങ്ങളിലെ കുട്ടികൾ പ്രതിവർഷം 3500-നും 4500-നും ഇടയിൽ രൂപ മദ്യപിക്കാനായി ചെലവഴിക്കുന്നു എന്നാണ് കണക്ക്. 40 ശതമാനം പെൺകുട്ടികൾക്കും 15-നും 17-നും ഇടയിലുള്ള പ്രായത്തിൽ ആദ്യത്തെ മദ്യപാനം അനുഭവമുണ്ടാകുന്നു. പ്രണയദിനം, ജന്മദിനം, സെന്റോഫ് മറ്റു ആഘോഷ വേളകളിലൂടെയാണ് 70 ശതമാനമാളുകളും മദ്യപാനത്തിന് തുടക്കം കുറിക്കുന്നത്. ഇങ്ങനെ പോകുന്നു സർവേയിലെ വിവരങ്ങൾ. മദ്യപാനത്തേക്കാൾ ഭീകരമാണ് മയക്കുമരുന്നിന്റെ ഉപയോഗം. അതിൽ തന്നെ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് കൗമാരക്കാർ. ലഹരിയുടെ മായിക ലോകത്തേക്കുള്ള വാതായനങ്ങൾ അവർക്കുമുമ്പിൽ മലർക്കെ തുറന്നിട്ടിരിക്കുകയുമാണ്. സംസ്ഥാനത്തെ സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം. വിൽക്കാനും വാങ്ങാനും ഹോൾസെയിലായി കൊണ്ടുവരുന്നതിനും വിദ്യാർഥികൾ. ചരട് വലിക്കാൻമാത്രം അന്തർ സംസ്ഥാന റാക്കറ്റുകൾ. മോട്ടോർ വാഹനങ്ങളിൽ എത്തി കഞ്ചാവ് പൊതികൾ കൈമാറി മിന്നിമറയുന്ന കഞ്ചാവ് വില്പനക്കാരുടെ കാലം കഴിഞ്ഞു. ജോലി തേടി കേരളത്തിൽ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ ലഹരി വില്പനയിലെ പ്രധാന കണ്ണികൾ. വസ്ത്ര വില്പനക്കാരായി വേഷം മാറി ഇത്തരക്കാർ ലഹരി വസ്തുക്കൾ വില്പന നടത്തുന്നതായാണ് എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരം. വസ്ത്രം വിൽക്കാനെന്ന പേരിൽ കറങ്ങി നടക്കുന്ന സംഘം ലഹരിമരുന്നിന് ഇടപാടുകാരെ കണ്ടെത്തും. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കേന്ദ്രീകരിച്ചാണ് പ്രധാനവില്പന. മലയാളികളും ഇവരിൽനിന്ന് ലഹരി വാങ്ങുന്നുണ്ട്. കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഇവർ പ്രവർത്തിക്കുന്നതായാണ് വിവരം. വിപണനത്തിന് ഹൈടെക് സംവിധാനങ്ങളുമായി ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും അതിന്റെ ഭീകരാവസ്ഥ രക്ഷിതാക്കൾ വേണ്ടവിധത്തിൽ മനസ്സിലാക്കിയിട്ടില്ല. 45 ശതമാനം കുട്ടികളും അവരുടെ ഒഴിവ് വേളകൾ എങ്ങനെ ചെലവഴിക്കുന്നുവെന്ന് രക്ഷിതാക്കൾ അറിയുന്നില്ല. വിനോദയാത്രക്കും മറ്റും പോകുന്നതിനിടയിൽ പുഴയിലും കടലിലും കുളിക്കാനിറങ്ങുന്ന കുട്ടികൾ അപകടത്തിൽപെട്ട് മരിക്കുന്നവാർത്ത വല്ലാതെ കൂടുന്നു. പക്ഷേ മരണത്തിനിരയാകുന്നവരിൽ മിക്കവരും മദ്യലഹരിയിലാണ് മരണപ്പെട്ടതെന്ന കാര്യം മൂടിവെയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. മയക്കുമരുന്നിന് അടിമയായിമാറുന്ന വ്യക്തിക്ക് വിവേകവും ഗുണദോഷ ചിന്താശക്തിയും നഷ്ടപ്പെടുന്നതോടെ അത്യാഹിതങ്ങളിൽ എളുപ്പത്തിൽ ചെന്നുചാടാനുള്ള സാധ്യത ഏറെയാണ്. സാമൂഹിക, കുടുംബ ബന്ധങ്ങളിൽ നിന്നും അകലുന്നതോടെ പരാശ്രയ ജീവിയായി തീരാനും നിർബന്ധിതനാകുന്നു. ലഹരി പദാർഥങ്ങൾ ഉപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ വൈദ്യശാസ്ത്രപരമായി ചികിത്സിച്ചുമാറ്റാൻ ഇന്ന് സംവിധാനങ്ങളുണ്ട്. വൈദ്യശാസ്ത്ര മനശാസ്ത്ര സംയുക്ത ചികിത്സകൊണ്ട് മാത്രമേ ഒരാൾക്ക് ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂ. മയക്കുമരുന്നിന് അടിമയാവുകയെന്നത് ഒരുരോഗമാണ്. രോഗിയെ സമാധാനിപ്പിക്കുകയും അയാൾക്ക് നഷ്ടപ്പെട്ടുപോയ ആത്മവീര്യത്തെ വീണ്ടടുക്കുകയും ചെയ്യുക എന്നുള്ളതാണ് സാമൂഹിക ഉത്തരവാദിത്വമുള്ള എല്ലാവരുടെയും ബാധ്യത. ഇത്തരം പ്രശ്‌നങ്ങളെ പർവതീകരിക്കരുത്. എന്നാൽ ഉള്ള സത്യത്തെ അംഗീകരിക്കുകയും അതെക്കുറിച്ച് ഉണർന്ന് ചിന്തിക്കുകയും ചെയ്യുക.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.