കാട്ടിക്കുളം: വിശ്വാസത്തിൻ്റെ മറവിൽ ആദിവാസിയുവതിയെ പിഡിപ്പിച്ച
യാളെ റിമാണ്ട് ചെയ്‌തു. കാട്ടിക്കുളം പുളിമൂട് സ്വദേശി പാറേനാൽ വർഗീസി (42)നെയാണ് മാനന്തവാടി സ്പെഷൽ കോടതി ഫെബ്രു.03 വരെ റിമാണ്ട് ചെയ്‌തത്. വീട്ടിൽഒറ്റയ്ക്കായിരുന്ന തന്നെ പീഡിപ്പിച്ചെന്നും സ്വാമിയുടേതെന്നു പറഞ്ഞ് ചരട് കൈയിൽ കെട്ടിയതായും യുവതി നൽകിയ പരാതിയിലുണ്ട്. ചരട് അഴിച്ചാൽ മരണം വരെ സംഭവിക്കു മെന്നു പറഞ്ഞ് പേടിപ്പിച്ചു. വിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടു ത്തുമെന്ന് വർഗീസ് ഭീഷിണിപ്പെടുത്തിയതായും യുവതി തിരുനെല്ലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ ഡിസംബർ വരെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇന്നലെ തിരുനെല്ലി പോലീസ് കസ്‌റ്റഡിയിലെടുത്ത വർഗീസിനെ സ്പെ ഷ്യൽ മൊബൈൽ സ്‌ക്വാഡിന് കൈമാറുകയും എസ്.എം.എസ്. ഡിവൈ.എസ്.പി.എം.എം.അബ്ദുൾ കരീമിൻ്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്