അപകടത്തിന് കാരണമാകുന്ന തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച് വാഹന പരിശോധന കര്‍ശനമാക്കി. റോഡ് സുരക്ഷയ്ക്കായി മോട്ടര്‍ വാഹനവകുപ്പ് എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെങ്കിലും വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്നതാണ് പ്രധാന കാരണം. അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ എന്നിവ ബധിരതയ്ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനിന്ന് മോട്ടര്‍വാഹന വകുപ്പിനോട് ഒത്തൊരുമിച്ച് നല്ലൊരു റോഡ് സംസ്‌കാരം നടപ്പാക്കുന്നതിന് ഡ്രൈവര്‍മാര്‍ സഹകരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിപ്പിൽ പറയുന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്