ഇന്ത്യ ഇംഗ്ലണ്ട് ടി 20 പരമ്പര കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ പുരോഗമിക്കുകയാണ്. ഇംഗ്ലീഷ് ടീം ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ഓപണിങ്ങിനിറങ്ങിയ സഞ്ജു സാംസൺ നേടിയ സ്ഫോടനാത്മക തുടക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഇംഗ്ലീഷ് പേസർ അറ്റ്കിൻസണെ സഞ്ജു തലങ്ങും വിലങ്ങുമായിരുന്നു ശിക്ഷിച്ചത്.
ടോസ് നേടി ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചപ്പോൾ 20 ഓവറിൽ സന്ദർശകർ നേടിയത് പത്ത് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ്. ഇംഗ്ലണ്ട് നിരയിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലർ മാത്രമാണ് നിറഞ്ഞു കളിച്ചത്. 44 പന്തുകൾ നേരിട്ട് താരം 68 റൺസ് നേടി. രണ്ട് സിക്‌സറും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നും അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ബാറ്റിങ് ദുഷ്കരമായി തോന്നിച്ച പിച്ചിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും തകർത്താടിയ മലയാളി താരം സഞ്ജു സാംസൺ ഇംഗ്ലണ്ടിനെതിരെയും കളം നിറഞ്ഞ് കളിച്ചപ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡ് തുടക്കത്തിൽ തന്നെ കുതിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും