ഭർത്താവും കാമുകിയുമായുള്ള ഫോൺ സന്ദേശം ഭാര്യയ്ക്ക് യുവാവ് ചോർത്തി നൽകി; ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതോടെ ഭർത്താവിൻറെ പരാതിയിൽ ‘ കുടുംബം കലക്കി’യായ യുവാവിനെതിരെ കേസ്

പത്തനംതിട്ട:ഭര്‍ത്താവും കാമുകിയുമായുള്ള സംസാരം മൊബൈല്‍ഫോണില്‍ നിന്ന് ചോര്‍ത്തി ഭാര്യയെ കേള്‍പ്പിച്ചു. ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവിനെതിരേ പോലീസ് കേസെടുത്തു. തണ്ണിത്തോട് കാര്‍ത്തിക ഭവനം നവീന്‍ പ്രസാദി(30)നെതിരേയാണ് തണ്ണിത്തോട് പോലീസ് കേസെടുത്തിരിക്കുന്നത്.

തണ്ണിത്തോട് സ്വദേശിയായ 56 കാരനാണ് പരാതിക്കാരന്‍. ഇദ്ദേഹം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ അറിവുള്ളയാളല്ല. ഫോണ്‍ ഹാങ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ആദ്യത്തെയാഴ്ച പരാതിക്കാരന്‍ നവീന് പരിശോധനയ്ക്ക് നല്‍കി. ഫോണ്‍ പരിശോധിച്ച നവീന്‍ അതിലെ കാള്‍ റെക്കോഡുകളും മറ്റും സ്വന്തം ഫോണിലേക്ക് മാറ്റുകയും പിന്നീട് പരാതിക്കാരന്റെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തുവെന്ന് പറയുന്നു.

പരാതിക്കാരന്‍ വീട്ടിലില്ലാത്ത സമയം നോക്കി അവിടെ എത്തിയ നവീന്‍ പരാതിക്കാരന്റെ ഭാര്യയെ ശബ്ദരേഖകള്‍ കേള്‍പ്പിക്കുകയും സന്ദേശങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് മനംനൊന്ത പരാതിക്കാരന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് കാട്ടി എസ്.പിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഐ.ടി ആക്ടിലെ 66,43 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

സംസ്ഥാനത്തെ പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ധ സമിതി; തീരുമാനവുമായി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനം. ‌പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ

മെസിയും അര്‍ജന്‍റീനയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാൻ

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാണെന്നും അത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ അറിവോടെയല്ലെന്നും

ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെയുള്ള ഇ-മെയില്‍ വ്യാജം; മുന്നറിയിപ്പ്

തിരുവനന്തപുരം: നിങ്ങള്‍ക്കും ചിലപ്പോള്‍ ലഭിച്ചുകാണും ‘ഇ-പാന്‍ കാര്‍ഡ്’ ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെ ഒരു ഇ-മെയില്‍. ഓണ്‍ലൈനായി ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ‘സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ്’ എന്നുപറഞ്ഞാണ് മെയില്‍ വരുന്നത്. എന്നാല്‍ ഈ ഇ-മെയിലിന്‍റെ

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.