മക്കിയാട്: ചീപ്പാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രികൻ
മരിച്ചു. ചീപ്പാട് മുരുകാലയ ഫർണ്ണിച്ചർ സ്ഥാപനത്തിലെ ആശാരി പണി ക്കാരനായ മട്ടിലയം പുത്തൻ പുരയിൽ രാജു (54) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ചീപ്പാട് കൃഷിഭവന് സമീപമായിരുന്നു സംഭവം. തെണ്ടാർനാട് പാലേരിക്ക് സമീപം താമസിക്കുന്ന കോൺട്രാക്ടർ സണ്ണിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡിലൂടെ നടന്നു വരികയായിരുന്ന രാജുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡരികിലെ ഡ്രൈയിനേജിലേക്ക് കയറി മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
അതിഗുരു തരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കൽ കോളേജിലെ ത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ