വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോപീഡിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ഓര്‍ത്തോപീഡിക്സ് പി.ജിയും ടിസിഎംസി രജിസ്ട്രേഷനുള്ള സീനിയര്‍ റസിഡന്‍സി പൂര്‍ത്തീകരിച്ച ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രതിമാസം 70,000/ രൂപ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന് വയനാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04935-299424.

വൈദ്യുതി മുടങ്ങും
ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ







