മാനന്തവാടി : നാഷണൽ സർവീസ് സ്കീം മാനന്തവാടി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിൽ ഓപ്പൺ ലൈബ്രററി തയുറാക്കി പുസ്തകങ്ങൾ കൈമാറി. എൻഎസ്എസ് വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ എസ് പുസ്തകങ്ങൾ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ രാജേഷ് പി.വിക്ക് കൈമാറി . മാനന്തവാടി ക്ലസ്റ്ററിലെ 10 ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള വോളണ്ടിയർമാർ ശേഖരിച്ച 500 പുസ്തകങ്ങൾ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഏറ്റുവാങ്ങി. എൻഎസ്എസ് മാനന്തവാടി ക്ലസ്റ്റർ കൺവീനർ രവീന്ദ്രൻ കെ സ്വാഗതം പറഞ്ഞു മെഡിക്കൽ കോളേജ് നഴ്സിംഗ് സൂപ്രണ്ട് ബിനി മോൾതോമസ്, വിവിധ സ്കൂളുകളിലെ പ്രോഗ്രാം ഓഫീസർമാരായ സീസർ ജോസ് ,അനിൽകുമാർ സി ജി ,ഐബി കെ എ,റഷീദ് തോമസ് വി.ജെ,വളണ്ടിയർ ലീഡർ സിദ്ധാർത്ഥ് എന്നിവർ ചടങ്ങിൽ സംസാരിച്ചു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്