ചുണ്ട് ചുവപ്പിക്കുന്നതിന് മുൻപ് ഈ കാര്യങ്ങള്‍ അറിയണം

പെൺകുട്ടികൾ ഉൾപ്പെടെയുള്ള വനിതകളിൽ ഏകദേശം എല്ലാ പ്രായക്കാർക്കിടയിലും ഇപ്പോള്‍ ഒഴിവാക്കാൻ കഴിയാത്ത ഒരു സംഗതിയായി മാറിയിട്ടുണ്ട് ലിപ്സ്റ്റിക് എന്നത്. എല്ലാത്തരം മേക്കപ്പുകളും ചർമ്മത്തിന് ദോഷം ചെയ്യുമെന്ന കാര്യം നമുക്കറിയാം. ലിപ്സ്റ്റിക് ചുണ്ടില്‍ പുരട്ടുന്നതാണ് എന്നതുകൊണ്ട് തന്നെ നമ്മുടെ ആന്തരിക അവയവങ്ങള്‍ക്ക്‌ ഉള്ളിലേക്ക് കൂടി പ്രവേശിക്കുന്നു. ലിപ്സ്റ്റിക്കിലെ അണുക്കള്‍ മൈക്രോസ്കോപ്പിലൂടെ കണ്ട കാഴ്ചയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന്റെ ദോഷങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

വിഷാംശം ഉള്ളിലെത്തുന്നു

ലിപ്സ്റ്റിക്കില്‍ മാംഗനീസ്, കാഡ്മിയം, ക്രോമിയം, അലുമിനിയം തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ ദോഷകരമായ ഘടകങ്ങളെല്ലാം ശരീരത്തില്‍ അടിഞ്ഞുകൂടുമ്പോഴാണ് വിഷാംശം ഉണ്ടാകുന്നത്. ഇത് ആന്തരിക അവയവങ്ങളില്‍ എത്തുമ്പോള്‍ പലവിധ പ്രശ്നങ്ങള്‍ക്കും കാരണമാകും.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും രക്തസമ്മർദ്ദത്തിനും കാരണമാകുന്നു

ലിപ്സ്റ്റിക്കില്‍ ലെഡ് എന്ന പദാർത്ഥം അടങ്ങിയിരിക്കുന്നു. അത് നമ്മുടെ ശരീരം ആഗിരണം ചെയ്യുമ്പോള്‍, അത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും രക്താതിമർദ്ദത്തിനും കാരണമാകുന്നു. ഇത് കൊറോണറി ഇൻഫ്രാക്ഷനും ഹൃദയമിടിപ്പ് വ്യതിയാനങ്ങള്‍ക്കും ഇടയാക്കും.

സ്തനാർബുദം

വിഷ പദാർത്ഥങ്ങള്‍ അടങ്ങിയ ലിപ്സ്റ്റിക്കുകളും എഫ്ഡിഎയുടെ അംഗീകാരമില്ലാത്ത ലിപ്സ്റ്റിക്കുകളും സ്ത്രീകളില്‍ മാരകവും കഠിനവുമായ സ്തനാർബുദത്തിനു കാരണമാകും. കൂടാതെ, ലിപ്സ്റ്റിക്കിലെ പാരബെൻസ് സ്തനാർബുദത്തിനും മറ്റ് അസുഖങ്ങള്‍ക്കും കാരണമാകും.

കിഡ്നി പ്രശ്നം

ലിപ്സ്റ്റിക്കില്‍ കാഡ്മിയം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ മാലിന്യ സംസ്കരണ സംവിധാനത്തിന് പുറന്തള്ളാൻ കഴിയില്ല. അങ്ങനെ, ഇത് നമ്മുടെ വൃക്കകളില്‍ അടിഞ്ഞുകൂടുകയും വൃക്കയുടെ പ്രവർത്തനം നിർത്തുകയും ചെയ്യുന്നു.

വയറ്റില്‍ ക്യാൻസർ

ഗുണനിലവാരം ഇല്ലാത്ത മിക്ക ലിപ്സ്റ്റിക്കുകളിലും, ക്രോമിയം എന്ന ഒരു പദാർത്ഥം കാണപ്പെടുന്നു. ഇത് വയറ്റിലെത്തുമ്പോള്‍ ക്യാൻസറിന് കാരണമാകുന്നു.

ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തുന്നു

സ്ഥിരമായി ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് നിങ്ങളുടെ ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തുകയും കൂടുതല്‍ കറുപ്പുള്ളതാക്കുകയും ചെയ്യുന്നു.

ഇനി ലിപ്സ്റ്റിക് തേക്കാൻ ഒരുങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങള്‍ കൂടി ഓർത്തോളൂ.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.