പീച്ചങ്കോട്: മരം മുറിക്കുന്നതിനിടെ വീണു പരിക്കേറ്റയാൾ മരണപ്പെട്ടു.
പീച്ചങ്കോട് കാട്ടിച്ചിറക്കൽ മാടമ്പള്ളി നൗഷാദ് (46) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റ ഉടനെ മെഡിക്കൽ കോളേജിലെത്തിക്കുകയും പ്രാഥമിക ചികിത്സകർക്ക് ശേഷം വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യു കയുമായിരുന്നു. കൽപ്പറ്റയിലെത്തിയപ്പോഴാണ് മരണപ്പെട്ടത്.
ഭാര്യ: മൈമൂന. മക്കൾനിസാന, സന

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







