കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ പ്രകാശനം ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഷീർ പുള്ളാട്ടിന് നൽകിക്കൊണ്ട് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചതിനുശേഷം ആണ് വികസന സെമിനാർ നടത്തി ചർച്ചയിലൂടെ പദ്ധതികൾ അന്തിമ രീതിയിലേക്ക് എത്തിച്ചത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, രാധ മണിയൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ് സ്വാഗതവും സീനിയർ ക്ലർക്ക് ജീ അനൂപ് നന്ദിയും പറഞ്ഞു…

ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
വയനാട് സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിൽ റെമി ദമ്പതികളുടെ മകനായ അമൽ പി എസ് (21)നെയാണ് ഇന്നലെ രാത്രിയോടെ മരിച്ച







