കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. കോട്ടത്തറ പഞ്ചായത്തിലെ വായ്പക്കാർക്കുള്ള അദാലത്ത് കൽപ്പറ്റ ഹെഡ് ഓഫീസിൽ വെച്ചു നടന്നു. ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ, ഡയരക്ടർമാരായ പി.അശോക് കുമാർ, എസ്.രവി, സെക്രട്ടറി എ.നൌഷാദ്, സെയിൽ ഓഫീസർ കെ.വി. ബൈജു എന്നിവർ പങ്കെടുത്തു.

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,