സർവ്വകാല റെക്കോർഡിലേക്ക് ഉയർന്ന് സ്വർണ്ണവില; പൊന്നു പൊള്ളിക്കുന്നു

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും സർവകാല റെക്കോഡില്‍. പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്.ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7,810 രൂപയിലുമാണ് വ്യാപാരം. ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിലും സ്വർണവില റെക്കോഡില്‍ എത്തിയിരുന്നു.

ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവില്‍ നിന്നാണ് പവൻ വില 840 രൂപ കൂടി സർവകാല റെക്കോഡില്‍ എത്തിയത്.

ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ജനുവരി ഒന്നിന് ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായിരുന്നു. ജനുവരി 22നാണ് പവൻവില ആദ്യമായി 60,000 കടന്നത്. തുടർന്ന് മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 45 രൂപ കുറഞ്ഞ ശേഷം വില ഓരോ ദിവസവും റെക്കോഡ് ഭേദിക്കുകയായിരുന്നു. 24ന് പവൻ വില 60,440ലും 29ന് 60,760ലും 30ന് 60,880ലും എത്തി. ഉപഭോക്താക്കള്‍ക്കിടയിലും വ്യാപാരികള്‍ക്കിടയിലും ഒന്നുപോലെ ആശങ്ക സൃഷ്ടിക്കുന്നതാണ് വിലവർധനയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി സുരേഷ് കല്ലങ്കാരി

കൽപ്പറ്റ: കൽപ്പറ്റയിൽ വെച്ച് നടന്ന സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ വയനാടിന് വേണ്ടി ഹർഡിൽസ്,ഹൈജംബ് എന്നീ ഇനങ്ങളിൽ ഗോൾഡ് മെഡലും റിലേ യിൽ വെങ്കലവും കരസ്ഥമാക്കി തരിയോട് കല്ലങ്കാരി സ്വദേശി സുരേഷ് Facebook Twitter

വനിതാ കമ്മീഷൻ അദാലത്ത് നാളെ

സംസ്ഥാന വനിതാ കമ്മീഷൻ നാളെ (ഒക്‌ടോബർ 24) രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പുതിയ പരാതികൾ സ്വീകരിക്കും. Facebook Twitter WhatsApp

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും പരാതികള്‍ പരിഹരിക്കാന്‍ സംയുക്തമായി നിധി ആപ്കെ നികാത്ത് എന്ന പേരിൽ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ഒക്ടോബർ 27

എൻ.എസ്.എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു.

കുഞ്ഞോം: കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം

കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കിയ സഹോദരങ്ങൾ പിടിയിൽ

പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനഭാഗത്ത് റിസർവ് വനത്തിനുള്ളിൽ കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയി രുന്ന സഹോദരങ്ങൾ. പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.