പടിഞ്ഞാറത്തറ: ടീകോ സംസ്കാര പ്രീമിയർ ലീഗ് സീസൺ സെവനിൽ ചാമ്പ്യന്മാരായി യംഗ് ഫൈറ്റേഴ്സ് പുതുശ്ശേരിക്കടവ്. 10 ടീമുകളെ ഉൾപ്പെടുത്തി 120 ഓളം കളിക്കാർ പങ്കെടുത്ത ക്രിക്കറ്റ് മാമാങ്കത്തിൽ ഫൈനൽ മത്സരത്തിൽ യുവ ഞെർളേരിയെ പരാജയപ്പെടുത്തിയാണ് യംഗ് ഫൈറ്റേഴ്സ് പുതുശ്ശേരി കടവ് ചാമ്പ്യന്മാരായത്.
ചാമ്പ്യന്മാരായ ടീമിന് ടീകോ സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും 30000 രൂപ ക്യാഷ് പ്രൈസും, റണ്ണേഴ്സ് അപ്പ് ആവുന്ന ടീമിന് ഓളം വയനാടന്‍ ഫുഡ് ഹബ് നല്‍കുന്ന ട്രോഫിയും 20000 രൂപ ക്യാഷ് പ്രൈസും, സെമിയില്‍ എത്തുന്ന ടീമുകള്‍ക്ക് 5000 രൂപ വീതം ക്യാഷ് പ്രൈസും ആണ് സമ്മാനനായി നൽകിയത്. മൂന്നു ദിവസങ്ങളിലായി നടന്ന മത്സരം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ്, സംസ്കാര പടിഞ്ഞാറത്തറ ക്ലബ്ബ് പ്രസിഡണ്ട് അഷ്റഫ് തുടങ്ങി പ്രദേശത്തെ കലാ കായിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







